അതിരടി മാസായി രജനി; പേട്ട ട്രെയിലര്‍

By Web Team  |  First Published Dec 28, 2018, 11:00 AM IST

 രണ്ടു ഗെറ്റപ്പിലാണ് രജനി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം. 


ചെന്നൈ: രജനീകാന്ത് നായകനായി എത്തുന്ന പേട്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രജനിയുടെ ജന്മദിനത്തിനോടനുബന്ധിച്ചാണ് അണിയറക്കാര്‍ നേരത്തെ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരുന്നു. രണ്ടു ഗെറ്റപ്പിലാണ് രജനി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം. 

Latest Videos

ചിത്രം നിർമ്മിച്ചിരിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ്. ചിത്രത്തിൽ വിജയ് സേതുപതി, ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി, മാളവിക തുടങ്ങിയവർ രജനിക്കൊപ്പം അണിനിരക്കും. പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും. 

click me!