അടല്‍ ബിഹാരി വാജ്പേയിയായി പങ്കജ് ത്രിപാഠി: അടല്‍‌ ട്രെയിലര്‍ ഇറങ്ങി, ചരിത്ര നിമിഷങ്ങള്‍.!

By Web Team  |  First Published Dec 21, 2023, 4:48 PM IST

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ രാഷ്ട്രീയ ജീവിതമാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. 


മുംബൈ: ബോളിവുഡില്‍ നിന്നും മറ്റൊരു ബയോപിക് കൂടി ഒരുങ്ങുകയാണ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജീവിതമാണ് ഇത്തവണ സ്ക്രീനില്‍ എത്താന്‍ പോകുന്നത്. രവി ജാഥവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ ശ്രദ്ധേയ നടന്‍ പങ്കജ് ത്രിപാഠിയാണ് ചിത്രത്തില്‍ വാജ്പേയിയായി എത്തുന്നത്.ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. 

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ രാഷ്ട്രീയ ജീവിതമാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. ചിത്രത്തില്‍ ജനസംഘ കാലം തൊട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയായി ബാജ്പേയിയുടെ കാലത്ത് നടന്ന പ്രധാന കാര്യങ്ങള്‍ എല്ലാം തന്നെ ഇതിവൃത്തം ആകുന്നുവെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

Latest Videos

ഋഷി വിർമാനിയും രവി ജാദവും ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സലിം-സുലൈമാൻ ആണ്. നേരത്തെ ചിത്രം 2023 ഡിസംബറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു.എന്നാല്‍ ജനുവരി 19 2024 ആണ് ചിത്രത്തിന്‍റെ പുതിയ റിലീസ് ഡേറ്റ്. 

അതേസമയം, ഡിസംബർ 8 മുതൽ ഒടിടി  പ്ലാറ്റ്‌ഫോമായ സീ5ൽ പ്രീമിയർ ചെയ്യുന്ന കടക് സിംഗിലാണ് പങ്കജ് ത്രിപാഠി അവാസനമായി അഭിനയിക്കുന്നത്. കൂടാതെ, സംവിധായകൻ അനുരാഗ് ബസുവിന്റെ ചിത്രമായ മെട്രോ ഇൻ ഡിനോയും ഇദ്ദേഹം അഭിനയിക്കുന്നുണ്ട്. ആദിത്യ റോയ് കപൂർ, സാറാ അലി ഖാൻ, അനുപം ഖേർ, നീന ഗുപ്ത, കൊങ്കണ സെൻ ശർമ്മ, അലി ഫസൽ, ഫാത്തിമ സന ​​ഷെയ്ഖ് എന്നിവരടങ്ങിയ വലിയ താരനിര ഈ ചിത്രത്തിലുണ്ട്.

സലാര്‍ കാത്തിരുന്ന ആരാധകര്‍ക്ക് ഞെട്ടലായി വാര്‍ത്ത; നിര്‍മ്മാതാക്കള്‍ കടുത്ത തീരുമാനത്തില്‍‌.!

'കോമണറായി' എത്തി തെലുങ്ക് ബിഗ്ബോസ് വിജയിച്ച പല്ലവി പ്രശാന്ത് ട്രോഫി നേടി മൂന്നാംനാള്‍ അറസ്റ്റില്‍

click me!