കലാലയ കഥ പറയുന്ന 'പടക്കളം'; ട്രെയിലർ പുറത്ത്

Published : Apr 20, 2025, 01:12 PM IST
കലാലയ കഥ പറയുന്ന 'പടക്കളം'; ട്രെയിലർ പുറത്ത്

Synopsis

അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിലെ വിള്ളലുകളെ ചുറ്റിപ്പറ്റിയാണ് പടക്കളം എന്ന ചിത്രം ഒരുങ്ങുന്നത്. മെയ് എട്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഏപ്രിൽ 20ന് പുറത്തിറങ്ങി.

കൊച്ചി: ഒരു കലാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ധ്യപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സൗഹൃദമാണ്. അതില്‍ വിള്ളലുകള്‍ വീഴുമ്പോഴാണ് ആ ക്യാമ്പസില്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ തലപൊക്കുന്നത്. ഇത്തരം ഒരു തീമിലാണ് പടക്കളം എന്ന ചിത്രം ഒരുങ്ങുന്നത്. 

മെയ് എട്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രയിലർ ഏപ്രില്‍ 20ന് ഈസ്റ്റര്‍ ദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. മുകളില്‍ പറഞ്ഞ തീം ആവിഷ്കരിക്കുന്നതാണ് ചിത്രത്തിന്‍റെ ട്രെയിലറിലെ രംഗങ്ങള്‍ എന്നാണ് വിവരം. 

നിരവധി കൗതുകങ്ങളും, സസ്പെൻസും, മിത്തും ഒക്കെ കോർത്തിണക്കി അൽപ്പം ഹ്യൂമറും ചേർത്താണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. തികച്ചും ഒരു എന്‍റര്‍ടെയ്നറായി ഒരുക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസാണ്  നിർമ്മിക്കുന്നത്. വിജയ് ബാബുവും, വിജയ് സുബ്രമണ്യവുമാണ് നിർമ്മാതാക്കൾ.

നവാഗതനായ മനുസ്വരാജാണ് സംവിധായകൻ. വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലൂടെയും ഉയർന്ന സാങ്കേതികമികവിലൂടെയുമാണ് ഈ ചിത്രത്തിന്‍റെ അവതരണം.  ഈ ചിത്രത്തിലെ കേന്ദ്ര
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഫാലിമി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സന്ധീപ് പ്രദീപ്. വാഴ ഫെയിം സാഫ്, അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ്.

ഈ പുതുതലമുറ നടന്മാര്‍ക്കൊപ്പം നടൻ സുരാജ് വെഞ്ഞാറന്മൂടും,  ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നു. ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം)  പൂജാ മോഹൻരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ - നിതിൻ.സി.ബാബു, മനുസ്വരാജ്. സംഗീതം - രാജേഷ് മുരുകേശൻ,  ഛായാഗ്രഹണം - അനു മൂത്തേടത്ത്,  എഡിറ്റിംഗ് - നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽഷാ, പ്രൊഡക്ഷൻ മാനേജർ - സെന്തിൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, മെയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തും, പിആര്‍ഒ - വാഴൂർ ജോസ്.

മതങ്ങള്‍ക്ക് അതീതമായ മാനവികത; 'ഹിമുക്രി' ട്രെയ്‍ലര്‍ എത്തി

വീണ്ടും ഹൊറര്‍ കോമഡിയുമായി അര്‍ജുന്‍ അശോകന്‍, ഒപ്പം ഗോകുല്‍ സുരേഷ്; 'സുമതി വളവ്' ടീസര്‍

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി