സംവിധാനം റസൂല്‍ പൂക്കുട്ടി; 'ഒറ്റ'യില്‍ ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്: ട്രെയ്‍ലര്‍

By Web Team  |  First Published Oct 21, 2023, 1:34 PM IST

റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം


ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്ന മലയാള ചിത്രം ഒറ്റയുടെ ട്രെയിലർ പുറത്തിറങ്ങി. സോഷ്യൽ മീഡിയയിൽ മികച്ച സ്വീകരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒക്ടോബർ 27 ന് ചിത്രം  തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബാല്യമോ കൗമാരമോ യൗവനമോ ആയിക്കൊള്ളട്ടെ, ജീവിതത്തിലേൽക്കുന്ന അടയാളങ്ങളെ ഓർമിപ്പിക്കുന്ന അനുഭവങ്ങൾ ജീവിതയാത്രയിൽ ഓരോരുത്തരെയും തേടിയെത്തികൊണ്ടേയിരിക്കും. രക്ഷപ്പെടാൻ തേടുന്ന വഴികൾ ചിലപ്പോഴൊക്കെ പാളിപ്പോകാം.നമ്മളൊന്ന് കണ്ണ് തുറന്ന് നോക്കിയാൽ കാണാം നമുക്ക് ചുറ്റും അങ്ങനെയുള്ള പല ജീവിതങ്ങളും. ആ ജീവിതകഥകളെ ഓർമ്മിപ്പിക്കുന്നതാണ് ട്രെയിലർ.

റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളം, തമിഴ്, കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്നു. പ്രധാന വേഷം ചെയ്യുന്ന ആസിഫ് അലിയെ കൂടാതെ അർജുൻ അശോകൻ, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ തുടങ്ങി നിരവധി താരങ്ങൾ എത്തുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് എസ് ഹരിഹരന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നെടുത്ത ഓർമ്മകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. സമൂഹത്തിന്റെ ഒരു നേർക്കാഴ്ചയാണ് ചിത്രം എന്ന് കാണുന്ന ഓരോ പ്രേക്ഷകനും മനസ്സിൽ തോന്നുംവിധത്തിലുള്ളതാണ് പുറത്തിറങ്ങിയ ട്രെയിലർ. ഒരു ഒരു ത്രില്ലർ അല്ലെങ്കിൽ ഒരു ഫാമിലി എന്റർടെയ്നർ എന്നിങ്ങനെ ഏത് വിധത്തിലുള്ള പ്രേക്ഷകരെയും ആകർഷിക്കും വിധമുള്ളതാണ്  ചിത്രം എന്ന സൂചനയും ട്രെയിലറിൽ ഉണ്ട്.

Latest Videos

ആസിഫ് അലിയുടെയും അർജുൻ അശോകന്റെയും വേറിട്ട ഒരു പ്രകടനം ആയിരിക്കും ചിത്രത്തിൽ എന്നത് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം റസൂൽ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നസാഫല്യമാണ്. ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ഒറ്റയുടെ നിർമ്മാതാവ് എസ് ഹരിഹരൻ. കഥ കിരൺ പ്രഭാകറിന്റേതാണ്. രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ  വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിലൂടെ പറയുന്നത്. മാതാപിതാക്കളുമായുള്ള തർക്കത്തിനെ തുടർന്ന്, ഹരിയും ബെന്നും വീടുവിട്ട് ഒരു  യാത്ര ആരംഭിക്കുന്നു. പിന്നീട് അവരുടെ ജീവിതം നിയന്ത്രണാതീതമായി പോകുന്നു. ജീവിതം വഴുതിപ്പോകുന്നു എന്ന തിരിച്ചറിവ്  പിന്നീട് അവരിൽ ഉണ്ടാകുന്നു. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പോകുന്നത്. ഹരി എന്ന പ്രധാന കഥാ പാത്രമായി ആസിഫ് അലിയും ബെൻ ആയി  അർജുൻ അശോകനും രാജുവായി ഇന്ദ്രജിത്തുമാണ് ചിത്രത്തിലെത്തുന്നത്.

പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് എം ജയചന്ദ്രൻ  സംഗീതമൊരുക്കുന്നു. ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ്. എം ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ  മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അരുൺ വർമ്മയാണ് ഛായാഗ്രാഹകൻ. ക്രിയേറ്റീവ് പ്രൊഡ്യൂസർ കുമാർ ഭാസ്കർ, സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, വിജയകുമാർ എന്നിവർ ചേർന്നാണ്. എഡിറ്റർ സിയാൻ ശ്രീകാന്ത്‌, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അരോമ മോഹൻ, വി ശേഖർ, പ്രൊഡക്ഷൻ ഡിസൈനർ സിറിൽ കുരുവിള, സൗണ്ട് മിക്സ് കൃഷ്ണനുണ്ണി കെ ജെ, ബിബിൻ ദേവ്, ആക്ഷൻ കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം റിതിമ പാണ്ഡെ, മേയ്ക്കപ്പ് രതീഷ് അമ്പാടി, പ്രൊഡക്ഷൻ മാനേജർ ഹസ്മീർ നേമം, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര. മുരളി മുംബൈ, പ്രശാന്ത് കൊച്ചി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്.,കളറിസ്റ് ലിജു പ്രഭാകർ, അസോസിയേറ്റ് ഡയറക്ടേഴ്സ് ബോസ് വാസുദേവൻ, ഉദയ്  ശങ്കരൻ, പിആർഒ മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ഈ ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്.

undefined

ALSO READ : മഹാഭാരതം മൂന്ന് ഭാഗങ്ങളായി സിനിമയാക്കാന്‍ 'ദി കശ്‍മീര്‍ ഫയല്‍സ്' സംവിധായകന്‍

click me!