അനൂപ് മേനോന്‍ സ്റ്റോറീസിന്‍റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മ്മാണം
അനൂപ് മേനോനും മുന്‍ ബിഗ് ബോസ് താരവും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓ സിന്‍ഡ്രല്ല എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. അനൂപ് മേനോന്‍ സ്റ്റോറീസിന്‍റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും അദ്ദേഹമാണ്. റിനോള്‍സ് റഹ്‍മാന്‍ ആണ് സംവിധാനം.
മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ദുന്ധു രാജീവ് രാധ. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍ എം, പ്രോജക്റ്റ് മാനേജര്‍ രാജ്‍കുമാര്‍ രാധാകൃഷ്ണന്‍, പശ്ചാത്തല സംഗീതം നിനോയ് വര്‍ഗീസ്, ഡിഐ ദീപക് ലീല മീഡിയ. മല്ലിക സുകുമാരന്‍, നന്ദു, മാല പാര്‍വതി, അശ്വതി ശ്രീകാന്ത്, ദിനേഷ് പ്രഭാകര്‍, പ്രശാന്ത് അലക്സാണ്ടര്‍, ബാദുഷ എന്‍ എം, ശ്രീകാന്ത് മുരളി, ശ്രുതി രജനികാന്ത്, രാജ്‍കുമാര്‍ രാധാകൃഷ്ണന്‍, പാര്‍വതി എസ് രാധാകൃഷ്ണന്‍, സജല്‍ സുദര്‍ശനന്‍, ആഷിഷ് വര്‍ഗീത് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡി 4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ആദ്യമായി ആസ്വാദകശ്രദ്ധയിലേക്ക് എത്തിയ ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയിയുമാണ്. ദില്‍ഷ ആദ്യമായി നായികയാവുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വരാല്‍ ആണ് അനൂപ് മേനോന്‍ നായകനായി അവസാനം പുറത്തെത്തിയ ചിത്രം. നാല്‍പ്പതുകാരന്‍റെ ഇരുപത്തൊന്നുകാരി, തിമിംഗല വേട്ട, നിഗൂഢം എന്നിവയാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്താനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.
ALSO READ : അര്‍ജുന്‍റെ മകള്‍ ഐശ്വര്യ വിവാഹിതയാവുന്നു; വരന്‍ തമ്പി രാമയ്യയുടെ മകന്‍ ഉമാപതി