പ്രണയത്തിന്‍റെ ആഘോഷവുമായി 'ഓ മൈ ഡാര്‍ലിംഗ്'; അനിഖയുടെ നായികാ അരങ്ങേറ്റ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

By Web Team  |  First Published Feb 8, 2023, 10:34 PM IST

ആല്‍ഫ്രഡ് ഡി സാമുവല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്


ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ നേരത്തെ പുറത്തിറക്കിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ന്യൂജനറേഷന്‍ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. ലിപ് ലോക്ക് രംഗങ്ങള്‍ അടങ്ങിയ ട്രെയ്‍ലര്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. 

ആല്‍ഫ്രഡ് ഡി സാമുവല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ഛായാഗ്രാഹകന്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. എഡിറ്റിംഗ് ലിജോ പോള്‍, ക്രിയേറ്റീവ് ഡയറക്ടര്‍ എം വിജീഷ് പിള്ള.

Latest Videos

ALSO READ : 'ലാല്‍കൃഷ്‍ണ'യുടെ രണ്ടാം വരവ് ഉറപ്പിച്ചു; വീണ്ടും ഷാജി കൈലാസ്, സുരേഷ് ഗോപി

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജിത് വേലായുധന്‍, മ്യൂസിക് ഷാന്‍ റഹ്‌മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, ആര്‍ട്ട് അനീഷ് ഗോപാല്‍, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോണി വെള്ളത്തൂവല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനോദ് എസ്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ പ്രസി കൃഷ്ണ, പ്രേം പ്രസാദ്, വരികള്‍ ബി ഹരിനാരായണന്‍, ലിന്‍ഡ ക്വറോ, വിനായക് ശശികുമാര്‍, പിആര്‍ഒ ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്സ് പോപ്കോണ്‍, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്സ്, സ്റ്റില്‍സ് ബിജിത് ധര്‍മ്മടം  എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

click me!