Santacruz Trailer : ഡാൻസിന്റെ പശ്ചാത്തലത്തിൽ ഒരു ചിത്രം; 'സാന്റാക്രൂസ്‌' ട്രെയിലർ

By Web Team  |  First Published Jun 18, 2022, 6:11 PM IST

അനീഷ് റഹ്മാൻ നായകനാവുന്ന ചിത്രത്തിൽ നായികവേഷത്തിലെത്തുന്നത് നൂറിൻ ഷെരീഫ് ആണ്.


ഡാൻസ് ട്രൂപ്പിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന 'സാന്റാക്രൂസ്‌'( Santacruz ) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ജോൺസൻ ജോൺ ഫെർണാണ്ടസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ജോൺസൺ ജോൺ ഫെർണാണ്ടസ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന സാന്റാക്രൂസ്‌ ജൂലൈ ഒന്നിന് തീയേറ്ററിലേക്ക് എത്തും. അനീഷ് റഹ്മാൻ നായകനാവുന്ന ചിത്രത്തിൽ നായികവേഷത്തിലെത്തുന്നത് നൂറിൻ ഷെരീഫ് ആണ്.

അജു വർഗീസ്, മേജർ രവി, ഇന്ദ്രൻസ് സോഹൻ സീനുലാൽ തുടങ്ങി പ്രമുഖ താരങ്ങളോടൊപ്പം തന്നെ പുതുമുഖങ്ങളായ കിരൺ കുമാർ, അരുൺ കലാഭവൻ, അഫ്സൽ അച്ചൽ എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിറ്റേത് ഫിലിം ഹൗസിന്റെ ബാനറിൽ രാജു ഗോപി ചിറ്റെത്ത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എല്ലാത്തരം സിനിമ ആസ്വാദരെയും പ്രീതിപ്പെടുത്താൻ കഴിയുന്ന തരത്തിൽ നിഗൂഢതയും സങ്കീർണതയും പ്രണയവും ജീവിതവും കോർത്തിണക്കിയാണ് സാന്റാക്രൂസ് തയ്യാറാക്കിയിരിക്കുന്നത്.

Latest Videos

Mohanlal : ഷിബു ബേബി ജോണിന്റെ നിർമാണത്തിൽ ആദ്യ സിനിമ; നായകനായി മോഹൻലാൽ

തിയറ്ററുകളില്‍ ഹിറ്റായ 'ഭൂല്‍ ഭുലയ്യ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

ബോളിവുഡിന് തിരിച്ചുവരവ് സമ്മാനിച്ച ചിത്രമാണ് 'ഭൂല്‍ ഭുലയ്യ 2'. കാര്‍ത്തിക് ആര്യൻ നായകനായ ചിത്രം മെയ് 20നാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇതുവരെയായി കാര്‍ത്തിക് ആര്യൻ ചിത്രം 175 കോടിയോളം കളക്ഷൻ നേടിയിട്ടുണ്ട്. 'ഭൂല്‍ ഭുലയ്യ' 2വിന്റെ ഒടിടി സ്‍ട്രീമിംഗിനെ കുറിച്ചാണ് പുതിയ വാര്‍ത്ത (
Bhool Bhulaiyaa 2).

കാര്‍ത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് 'ഭൂല്‍ ഭുലയ്യ' 2. ജൂണ്‍ 19ന് ആണ് ചിത്രം ഒടിടിയില്‍ സ്‍ട്രീം ചെയ്‍ത് തുടങ്ങുക. നെറ്റ്ഫ്ലിക്‍സാണ് കാര്‍ത്തിക് ആര്യൻ ചിത്രത്തിന്റെ സ്‍ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അനീസ് ബസ്‍മിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ഭുഷൻ കുമാര്‍, ക്രിഷൻ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ടി സീരിസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഗൗതം ശര്‍മയാണ് ചിത്രം വിതരണം ചെയ്‍തത്. സന്ദീപ് ശിരോദ്‍കര്‍, പ്രിതം, തനിഷ്‍‍ക് എന്നിവരാണ് സംഗീത വിഭാഗം കൈകാര്യം ചെയ്‍തത്.

ഫര്‍ഹാദ് സാംജി, ആകാശ് കൗശിക് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ. ആകാശ് കൗശികിന്‍റേതാണ് കഥ. ഛായാഗ്രഹണം മനു ആനന്ദ്. കാര്‍ത്തിക് ആര്യന് പുറമേ  തബു, കിയാര അദ്വാനിരാജ്‍പാല്‍ യാദവ്, അമര്‍ ഉപാധ്യായ്, സഞ്‍യ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൗധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൗഹാന്‍, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

click me!