കോമഡി ത്രില്ലറുമായി ഇന്ദ്രജിത്ത്; 'ഞാന്‍ കണ്ടതാ സാറേ' ട്രെയ്‍ലര്‍ എത്തി

By Web Team  |  First Published Nov 19, 2024, 6:24 PM IST

പ്രിയദർശന്‍റെ സഹസംവിധായകനായിരുന്നു വരുൺ ജി പണിക്കരുടെ ആദ്യ ചിത്രം


ഇന്ദ്രജിത്തിനെ നായകനാക്കി നവാഗതനായ വരുണ്‍ ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞാന്‍ കണ്ടതാ സാറേ. നവംബര്‍ 22 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 1.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. പ്രിയദർശന്റെ സഹസംവിധായകനായിരുന്നു വരുൺ ജി പണിക്കർ.

ഹൈലൈൻ പിക്ചേർസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസ്സും ചേര്‍ന്ന്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർ ദീപു കരുണാകരനാണ്. കോമഡി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോൻ, ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മെറീനാ മൈക്കിൾ, സുധീർ കരമന, സാബുമോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ, ദീപു കരുണാകരൻ, സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത്ത് ധന്വന്തരി, മല്ലിക സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജന അപ്പുക്കുട്ടൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

Latest Videos

രചന അരുൺ കരിമുട്ടം, സംഗീതം മനു രമേശ്, ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ് എം എസ് അയ്യപ്പൻ നായർ, കലാസംവിധാനം സാബുറാം, മേക്കപ്പ് പ്രദീപ് വിതുര, കോസ്റ്റ്യൂം ഡിസൈൻ അസീസ് പാലക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സഞ്ജു അമ്പാടി, അസോസിയേറ്റ് ഡയറക്ടർ ബിന്ദു ജി നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാബു ആർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺടോളർ എസ് മുരുകൻ, വാഴൂർ ജോസ്, ഫോട്ടോ ജയപ്രകാശ് അതളൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ALSO READ : സാം സി എസിന്‍റെ സം​ഗീതം; 'പണി'യിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!