അപര്‍ണ ബാലമുരളി വീണ്ടും തമിഴില്‍; അശോക് സെല്‍വനൊപ്പം 'നിതം ഒരു വാനം': ട്രെയ്‍ലര്‍

By Web Team  |  First Published Oct 28, 2022, 10:28 PM IST

റിതു വര്‍മ്മയും ശിവാത്മികയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു


തമിഴില്‍ കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അതിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയം നേടാന്‍ അപര്‍ണ ബാലമുരളിക്ക് കഴിഞ്ഞിട്ടുണ്ട്. സൂരറൈ പോട്രും സര്‍വ്വം താളമയവുമൊക്കെയാണ് അതിന് കാരണം. ഇപ്പോഴിതാ അപര്‍ണ അഭിനയിക്കുന്ന പുതിയൊരു തമിഴ് ചിത്രവും പ്രദര്‍ശനത്തിന് എത്താന്‍ ഒരുങ്ങുകയാണ്. രാ കാര്‍ത്തിക് രചനയും സംവിധാനവും നിര്‍വ്വഹിച്ച നിതം ഒരു വാനം എന്ന ചിത്രമാണ് അത്. അശോക് സെല്‍വന്‍ നായകനാവുന്ന ചിത്രത്തില്‍ റിതു വര്‍മ്മയും ശിവാത്മികയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം രാ കാര്‍ത്തിക് ആദ്യമായി പ്രഖ്യാപിച്ചത് 2017 ല്‍ ആയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, അക്ഷര ഹാസന്‍, നസ്രിയ നസിം, പാര്‍വ്വതി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ പേരുകള്‍ ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട് പല കാലങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്തമായ താരനിരയോടെയാണ് ചിത്രം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വയാകോം 18 സ്റ്റുഡിയോസും ശ്രീനിധി സാഗറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പി രൂപക് പ്രണവ് തേജ് ആണ സഹനിര്‍മ്മാണം.

Latest Videos

ALSO READ : റിലീസ് 121 സ്ക്രീനുകളില്‍, രണ്ടാം വാരം 200 ല്‍ അധികം തിയറ്ററുകളിലേക്ക്; കേരളത്തിലും 'കാന്താര' തരംഗം

ഛായാഗ്രഹണം വിധു അയ്യണ്ണ, സംഗീതം ഗോപി സുന്ദര്‍, പശ്ചാത്തല സംഗീതം ധരണ്‍ കുമാര്‍, എഡിറ്റിംഗ് ആന്‍റണി, കലാസംവിധാനം കമല്‍ നാഥന്‍, വരികള്‍ കൃതിക നെല്‍സണ്‍, നൃത്തസംവിധാനം ലീലാവതി കുമാര്‍, സൌണ്ട് മിക്സിംഗ് ടി ഉദയകുമാര്‍, കളറിസ്റ്റ് പ്രശാന്ത്, സ്റ്റണ്ട് വിക്കി, പി ആര്‍ ഒ യുവരാജ്, സതീഷ്, പബ്ലിസിറ്റി ഡിസൈന്‍ ഏയ്സ്തെറ്റിക് കുഞ്ഞമ്മ, വിഷ്വല്‍ പ്രൊമോഷന്‍സ് ഫീഡ് ദ് വൂള്‍ഫ്. നവംബര്‍ 4 ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

click me!