ഹി ഈസ് ബാക്ക്! ആവര്‍ത്തിക്കുമോ 'ദൃശ്യം'? 'നേര്' ട്രെയ്‍ലര്‍

By Web Team  |  First Published Dec 9, 2023, 5:56 PM IST

വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്‍റെ കുപ്പായമണിയുന്നത്


ബിഗ് സ്ക്രീനിലെ ഹിറ്റ് കോമ്പോ ആയ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ പുതിയ ചിത്രം നേരിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. സമീപകാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. കഥയെക്കുറിച്ച് സൂചനകളൊന്നും തരാതെ എന്നാല്‍ കഥപറച്ചില്‍ രീതിയെക്കുറിച്ച് സൂചന തന്നുള്ളതാണ് ട്രെയ്‍ലര്‍. 

വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്‍റെ കുപ്പായമണിയുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് ചിത്രം എത്തുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണിത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിന്‍റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. 

Latest Videos

ദൃശ്യം 2 ന്‍റെ സെറ്റില്‍ വച്ച് ശാന്തി പല കേസുകളെക്കുറിച്ചും പറയുമായിരുന്നു. ഞാനൊരു സാഹചര്യത്തക്കുറിച്ച് പറഞ്ഞു. അതില്‍ നിന്ന് ഒരു ആശയമുണ്ടായി. ഈ സിനിമയിലെ പല കാര്യങ്ങള്‍ നമ്മള്‍ ചുറ്റുവട്ടത്ത് കണ്ടിട്ടുള്ളതാണ്. ഒരു യഥാര്‍ഥ സംഭവം എന്ന് പറയാന്‍ പറ്റില്ല. മറിച്ച് പല ചെറിയ ചെറിയ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമെന്ന് പറയാം. ശാന്തിയോട് ഇത് എഴുതാന്‍ ആവശ്യപ്പെട്ടതും ഞാനാണ്, ജീത്തു ജോസഫ് പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ സേതു ശിവാനന്ദന്‍.

ALSO READ : എത്തിയത് 55 മിനിറ്റ് കട്ടോടെ; ഇത് ഒറിജിനലിനേക്കാള്‍ ഗംഭീരം? 'ആളവന്താന്‍' റീ റിലീസ് പ്രതികരണങ്ങള്‍

click me!