നസ്രിയ നേരത്തെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അറ്റ്‍ലി സംവിധാനം ചെയ്‍ത രാജാ റാണി എന്ന ചിത്രത്തില്‍ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു.
മലയാളികളുടെ പ്രിയ താരം നസ്രിയയുടെ(Nazriya Fahadh) തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി'യുടെ ട്രെയിലർ പുറത്തുവിട്ടു(Ante Sundaraniki Trailer). മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുന്ദർ എന്ന യുവാവായി നാനിയും എത്തുന്നു. ജൂൺ 10ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം. വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നസ്രിയ നായികയാകുന്ന ചിത്രത്തിനായ് കാത്തിരിക്കുകയാണ് മലയാളികളും. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമ്മാണം. 2020ൽ റിലീസ് ചെയ്ത മലയാള ചിത്രം ട്രാൻസിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയ വാർത്തകൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തിൽ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ.
നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.
Ante Sundaraniki : നസ്രിയയെ തെല്ലൊന്ന് കുഴപ്പിച്ച് തെലുങ്ക്, 'അണ്ടേ സുന്ദരാനികി' ഡബ്ബിംഗ് വീഡിയോ
നസ്രിയ നേരത്തെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അറ്റ്‍ലി സംവിധാനം ചെയ്‍ത രാജാ റാണി എന്ന ചിത്രത്തില്‍ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു. നയൻതാരയും ആര്യയുമാണ് ചിത്രത്തിൽ മാറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ട്രാന്‍സ് ആണ് മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സിൽ ഫഹദായിരുന്നു നായകനായി എത്തിയത്.