മാസ് ആക്ഷന്‍ ത്രില്ലറുമായി സാന്ദ്ര തോമസ്; 'നല്ല നിലാവുള്ള രാത്രി' ട്രെയ്‍ലര്‍

By Web Team  |  First Published May 5, 2023, 12:08 PM IST

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം


സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നു നിർമ്മിച്ച്, നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന നല്ല നിലാവുള്ള രാത്രി എന്ന സിനിമയുടെ ഒഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ആയിട്ട് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് നല്ല നിലാവുള്ള രാത്രി. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്സൺ സി ജെ, ക്രിയേറ്റീവ് ഹെഡ് ഗോപിക റാണി, സംഗീത സംവിധാനം കൈലാസ് മേനോൻ, ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരൻ, കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനിൽ ബാബു, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, മാർക്കറ്റിങ് പ്ലാനിങ് ഒബ്സ്ക്യുറ എന്റർടൈൻമെന്റ്, ഡിസൈൻ യെല്ലോടൂത്ത്, പി ആർ ഒ സീതലക്ഷ്മി പപ്പറ്റ് മീഡിയ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Latest Videos

ALSO READ : വിവാദങ്ങള്‍ക്കിടെ 'ദി കേരള സ്റ്റോറി' എത്തി; പ്രദര്‍ശനങ്ങള്‍ റദ്ദാക്കി തിയറ്ററുകള്‍

click me!