നോര്‍വെയില്‍ ഒരു ഇന്ത്യന്‍ വീട്ടമ്മ യഥാര്‍ത്ഥത്തില്‍ നേരിട്ട പ്രതിസന്ധികളില്‍ നിന്നുമാണ് ആഷിമ ചിബ്ബർ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മുംബൈ: റാണി മുഖർജി പ്രധാന വേഷത്തില്‍ എത്തുന്ന മിസിസ് ചാറ്റർജി Vs നോർവേയുടെ ട്രെയിലര്‍ റിലീസ് ചെയ്‌തു. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം നോർവേയിൽ താമസിക്കുന്ന ബംഗാളി സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. നോര്‍വയിലെ നിയമങ്ങള്‍ വച്ച് ശിശു സംരക്ഷണ വിഭാഗം അവരുടെ കുട്ടികളെ അവരിൽ നിന്ന് തട്ടിയെടുക്കുന്നതും അതിനെതിരെ മിസിസ് ചാറ്റർജി നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്‍റെ ഉള്ളടക്കം.
നോര്‍വെയില്‍ ഒരു ഇന്ത്യന്‍ വീട്ടമ്മ യഥാര്‍ത്ഥത്തില്‍ നേരിട്ട പ്രതിസന്ധികളില്‍ നിന്നുമാണ് ആഷിമ ചിബ്ബർ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നോർവീജിയൻ ഫോസ്റ്റർ കെയർ സമ്പ്രദായത്തിലെ പ്രശ്നങ്ങള്‍ ചിത്രം വിവരിക്കുന്നു എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സീ സ്റ്റുഡിയോസും എമ്മെ എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിച്ച ഈ ചിത്രം എസ്തോണിയയിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലുമാണ് ചിത്രീകരിച്ചത്. ചിത്രം മാർച്ച് 21, 2023 ന് റിലീസ് ചെയ്യും.
2021 ൽ പുറത്തിറങ്ങിയ സെയ്ഫ് അലി ഖാൻ ചിത്രം ബണ്ടി ഓർ ബബ്ലിയാണ് റാണിയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. നേരത്തെ ചിത്രത്തിന്‍റെ പ്രഖ്യാപന വേളയില്‍ മാധ്യമങ്ങളോട് സംസാരിച്ച റാണി മുഖര്‍ജി ഈ സിനിമ തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്ന് പറഞ്ഞിരുന്നു. ഈ കഥ മുൻപ് പറയേണ്ടതായിരുന്നു. ഈ സിനിമയുടെ കഥ ഓരോ ഇന്ത്യക്കാരനിലും എത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ഒരുപോലെ സ്വാധീനിക്കുന്ന സിനിമയാണിതെന്നും റാണി മുഖര്‍ജി പറഞ്ഞു.
66 വയസുള്ള നടനുമായി 30 ഓളം ചുംബന സീസുകള്‍; ശോഭിതയുമായുള്ള രംഗങ്ങളില്‍ പതറിയെന്ന് അനില്‍ കപൂര്‍
പടക്കം പോലെ പൊട്ടി റീമേക്കുകള്‍; ബോളിവുഡിന്‍റെ കഷ്ടകാലം അവസാനിക്കുന്നില്ല