സ്പെയിൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൊള്ള എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണി ഹീസ്റ്റ് സീരിസിലെ കഥ നടക്കും മുന്‍പാണ് ബെര്‍ലിന്‍റെ പുതിയ സീരിസിലെ കഥ നടക്കുന്നത്.
റിയോ: ലോകമെങ്ങുമുള്ള സീരിസ് പ്രേമികളെ ആവേശത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ മണി ഹീസ്റ്റ് സീരിസിന് ഒരു സ്പിൻ-ഓഫ് സീക്വൽ ബെര്‍ലിന്‍റെ പുതിയ ടീസര്‍ ഇറങ്ങി. മണി ഹീസ്റ്റില്‍ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമായ ബെർലിന്‍റെ ജീവിതത്തിലേക്കാണ് പുതിയ സീരിസ് എത്തുന്നത്. മണി ഹീസ്റ്റ് ബര്‍ലിന്‍ എന്നാണ് സീരിസിന്‍റെ പേര്. നെറ്റ്ഫ്ലിക്സ് ആഗോള ലോഞ്ചിംഗ് ചടങ്ങ് ടുഡുമിലാണ് ടീസര്‍ പുറത്തിറക്കിയത്.
മണി ഹീസ്റ്റിലെ മുഖ്യകഥാപാത്രമായ പ്രൊഫസറുടെ സഹോദരനായാണ് കൊള്ള സംഘത്തിലെ അംഗമായ ബര്‍ലിനെ കാണികള്‍ പരിചയപ്പെട്ടത്. സ്പെയിൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൊള്ള എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണി ഹീസ്റ്റ് സീരിസിലെ കഥ നടക്കും മുന്‍പാണ് ബെര്‍ലിന്‍റെ പുതിയ സീരിസിലെ കഥ നടക്കുന്നത്.
മണി ഹീസ്റ്റിന്‍റെ ആദ്യത്തെ കഥയില്‍ തന്നെ ബെര്‍ലിന്‍ മരണപ്പെടുകയാണ് ഉണ്ടായത്. തുടര്‍ന്നു വന്ന സീസണുകളില്‍ ഫ്ലാഷ്ബാക്കുകളിലാണ് ബെര്‍ലിന്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടത്. ബര്‍ലിന്‍ എന്ന കഥാപാത്രത്തിന്‍റെ അന്ത്യമാണ് നിങ്ങള്‍ കണ്ടത്. അദ്ദേഹത്തിന്‍റെ സുവർണ്ണ കാലഘട്ടത്തിലൂടെയുള്ള ഒരു യാത്ര, അവന്‍ പ്രണയ ഭ്രാന്തനാണ്, പ്രണയത്തിന് വേണ്ടി അവന്‍ യൂറോപ്പ് കൊളളയടിക്കുന്നുണ്ട്, അതാണ് ഈ സീരിസിന്‍റെ പ്രമേയം - മണി ഹീസ്റ്റ് ബെർലിൻ സ്രഷ്ടാവ് അലക്സ് പിന ഒരു സ്പാനീഷ് മാധ്യമത്തോട് നേരത്തെ വിശേഷിപ്പിച്ചിരുന്നു.
ഡിസംബര്‍ 2023 ല്‍ ആയിരിക്കും സീരിസ് എത്തുക എന്നാണ് നെറ്റ്ഫ്ലിക്സ് അറിയിക്കുന്നത്. പെട്രോ അലന്‍സോയുടെ പ്രധാന കഥാപാത്രത്തിനൊപ്പം മണി ഹീസ്റ്റ് സീരിസിലെ പ്രഫസര്‍ അടക്കം പ്രധാന താരങ്ങള്‍ ഇതിലും പ്രത്യക്ഷപ്പെട്ടേക്കാം.
ഇന്ത്യയെ പിടിച്ചുകുലുക്കിയ കുംഭകോണത്തിന്‍റെ കഥ വെബ് സീരിസാകുന്നു; സ്കാം 2003 റീലിസ് ഡേറ്റായി
ജിയോ സിനിമ കാരണം ഒടുവില്‍ 'ഫ്രീ' തീരുമാനത്തിലേക്ക് ഹോട്ട്സ്റ്റാറും