'വീണ്ടും ഒരു സൂപ്പര്‍ ഹീറോ സംഘം': തണ്ടർബോൾട്ടിന്‍റെ ആദ്യ ടീസർ ട്രെയിലർ ശ്രദ്ധേയമാകുന്നു

By Web Team  |  First Published Sep 25, 2024, 8:28 PM IST

ഫ്ലോറൻസ് പഗ് നയിക്കുന്ന മാർവെൽ ചിത്രം തണ്ടർബോൾട്ടിന്റെ ആദ്യ ടീസർ ട്രെയിലർ പുറത്തിറങ്ങി. 


ഹോളിവുഡ്: ഫ്ലോറൻസ് പഗ് പ്രധാന വേഷത്തില്‍ എത്തുന്ന മാര്‍വലിന്‍റെ തണ്ടർബോൾട്ടിന്‍റെ ആദ്യ ടീസർ ട്രെയിലർ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടീസര്‍ ട്രെയിലര്‍ ഇറങ്ങിയത്.  ബ്ലാക്ക് വിഡോ (2021) എന്ന ചിത്രത്തിലൂടെ ആദ്യമായി എത്തിയ  ഫ്ലോറൻസ് പഗ് കഥാപാത്രമായ യെലേന ബെലോവയുടെ പുതിയ മിഷനും പുതിയ ടീമുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

വ്യാറ്റ് റസ്സൽ അവതരിപ്പിച്ച ജോൺ വാക്കർ, ഹന്ന ജോൺ-കാമെൻ അവതരിപ്പിച്ച ഗോസ്റ്റ്, ഓൾഗ കുറിലെങ്കോ അവതരിപ്പിച്ച ടാസ്‌ക്മാസ്റ്റർ എന്നിവയുൾപ്പെടെ ഒരു സംഘം ചിത്രത്തിലുണ്ട്. ഡേവിഡ് ഹാർബർ അവതരിപ്പിക്കുന്ന റെഡ് ഗാര്‍ഡിയന്‍, സെബാസ്റ്റ്യൻ സ്റ്റാന്‍റെ ബക്കി എന്ന വിന്‍റര്‍ സോള്‍ജ്യറും ചിത്രത്തിൽ അഭിനയിക്കുന്നു.

Latest Videos

തണ്ടർബോൾട്ടിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ എത്തുന്നത് ലൂയിസ് ഡി എസ്പോസിറ്റോ, ബ്രയാൻ ചാപെക്, ജേസൺ ടാമെസ്, സ്കാർലറ്റ് ജോഹാൻസൺ എന്നിവരാണ്.

ഒരു വില്ലനില്‍ നിന്നും വരുന്ന ഭീഷണികൾ നേരിടുന്നതിനാൽ വ്യത്യസ്ത ആശയമുള്ള ഒരു കൂട്ടം ഒരുകൂട്ടം സൂപ്പര്‍ ഹീറോകള്‍ ഒന്നിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ജേക്ക് ഷ്രെയർ സംവിധാനം ചെയ്ത് മാർവൽ സ്റ്റുഡിയോസ് മേധാവി കെവിൻ ഫീജ് നിർമ്മിച്ച ഈ ചിത്രം 2025 മെയ് 2 ന് തിയേറ്ററുകളിൽ എത്തും.

അതേ സമയം ഈ സിനിമയുടെ ടീസര്‍ ട്രെയിലറിന് ലഭിക്കുന്ന പ്രതികരണം  കൂടുതലും പോസിറ്റീവ് ആയിരുന്നെങ്കിലും ബക്കിക്കാണ് കൂടുതല്‍ ആരാധകരുടെ സ്നേഹം കിട്ടുന്നത് എന്നാണ് ട്രെയിലറിന് ലഭിക്കുന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. 

കൊളോസിയത്തിലേക്ക് വീണ്ടും സ്വാഗതം; 'ഗ്ലാഡിയേറ്റര്‍ 2' ട്രെയ്‍ലര്‍

'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' പടം പൊട്ടിയിട്ടും, വിവാദം തീരുന്നില്ല; സംവിധായകനെതിരെ കേസുമായി നിര്‍മ്മാതാക്കള്‍

click me!