മലയാളികളുടെ ഓസ്ട്രേലിയന്‍ ജീവിതവുമായി 'മനോരാജ്യം'; ട്രെയ്‍ലര്‍ എത്തി

By Web Team  |  First Published Aug 29, 2024, 8:01 PM IST

പൂർണമായും ഓസ്ട്രേലിയയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്


ഗോവിന്ദ് പത്മസൂര്യയെ നായകനാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്യുന്ന മനോരാജ്യം എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 1.42 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. റഷീദ് പാറയ്ക്കലിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. ഓസ്ട്രേലിയൻ ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടിയ ചിത്രമാണ് മനോരാജ്യം. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ ആണ് നിർമ്മാണം. പൂർണമായും ഓസ്ട്രേലിയയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സമീർ എന്ന ചിത്രത്തിനു ശേഷം  അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് മനോരാജ്യം.

ഓസ്ട്രേലിയയിൽ താമസിക്കുന്ന, എന്നാല്‍ കേരള തനിമയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുവിന്റെയും പ്രവാസ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തിന്റേയും കഥയാണ് മനോരാജ്യം. മനുവിന്റെയും നായികയായ മിയയുടെയും സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി, യശ്വി ജസ്വൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മെൽബൺ സിറ്റിയുടെ മനോഹാരിതയും കഥാപശ്ചാത്തലത്തിന്റെ നിഷ്കളങ്കതയും ചേർന്ന് ചിരിക്കാനും ചിന്തിക്കാനുമായുള്ള ഫാമിലി ഡ്രാമയാണ് മനോരാജ്യം.

Latest Videos

മധേസ് ആർ ക്യാമറമാൻ ആയിട്ടുള്ള ചിത്രത്തിന്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. റഷീദ് പാറക്കൽ, രഞ്ജിത മേനോൻ എന്നിവരുടെ വരികൾക്ക് യുനസിയോയാണ് ഈണം പകർന്നിരിക്കുന്നത്. കോ പ്രൊഡ്യൂസർ രശ്മി ജയകുമാർ, മാർക്ക്‌ യു എസ്, കോൺസെപ്ഷൻ അയൂബ് തലശ്ശേരി പറമ്പിൽ, ബിജിഎം സുപ, രാമു, ആർട്ട്‌ ഡയറക്ടർ ശ്രീരാജ് രാജപ്പൻ, രെജു റാഫെൽ, മേക്കപ്പ് ലിജി വർഗീസ്, യാഷ്വി ജസ്വൽ, പ്രൊഡക്ഷൻ കൺട്രോളർ പി സി മുഹമ്മദ്‌, കോസ്റ്റൂംസ് ശബാന, ഇയ്ന, എ ആർ ഹാൻഡ്‌ലൂംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ലിനീഷ് ജോൺ,  അസോസിയേറ്റ് ഡയറക്ടർ നൈനാൻ ഷെരീഫ്, അസിസ്റ്റന്റ് ഡയറക്ടർ സുബിൻ ജോസഫ്, അസോസിയേറ്റ് ക്യാമറാമാൻ അഷ്കർ അലി ഖാൻ, കളറിസ്റ്റ് ബിലാൽ റഷീദ്, സൗണ്ട് ഡിസൈൻ കരുൺ പ്രസാദ്, സ്റ്റിൽസ് നിസാർ മൊയ്‌ദീൻ, ഡിസൈൻ സജീഷ് എം ഡിസൈൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. പിആർഒ എം കെ ഷെജിൻ.

ALSO READ : കൈലാസ് മേനോന്‍റെ സംഗീതം; ഷാജി കൈലാസിന്‍റെ 'ഹണ്ട്', വീഡിയോ ഗാനം എത്തി

click me!