പൊട്ടിച്ചിരിപ്പിക്കാന്‍ 'മന്ദാകിനി' എത്തുന്നു; കോമഡി എന്‍റര്‍ടെയ്‍നര്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

By Web Team  |  First Published Apr 28, 2024, 8:13 PM IST

ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്


അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാ​കിനി എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമ്മിക്കുന്നത്. ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നതും ഷിജു എം ബാസ്കർ തന്നെയാണ്. ബിബിൻ അശോക് സംഗീതം ഒരുക്കുന്ന ഈ ചിത്രം കോമഡി എന്റർടെയ്നറാണ്. സംവിധായകൻ അൽത്താഫ് സലിമിനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്.  ​ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്. 

Latest Videos

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനു നായർ, ചിത്രസംയോജനം ഷെറിൽ, കലാസംവിധാനം സുനിൽ കുമാരൻ, വസ്ത്രാലങ്കാരം ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ് മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ ആന്റണി തോമസ്, മനോജ്‌ സ്റ്റിൽസ് ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ്, പിആർഒ എ എസ് ദിനേശ്, ശബരി.

ALSO READ : ആത്തിഫ് അസ്‌ലം ഷെയ്ന്‍ നിഗം ചിത്രം 'ഹാലി'ലൂടെ മലയാളത്തിലേക്ക്

click me!