ഇ സന്തോഷ് കുമാറിന്‍റെ ചെറുകഥയെ ആസ്‍പദമാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള്‍ ഒരുക്കിയ തിരക്കഥ
കോമഡി റോളുകളിലൂടെ രംഗത്തെത്തി പിന്നീട് മികച്ച സ്വഭാവ നടന്‍ എന്ന സ്ഥാനം നേടിയ അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ആക്ഷന്‍ ഹീറോ ബിജു മുതലിങ്ങോട്ട് ഒട്ടനവധി ക്യാരക്റ്റര്‍ റോളുകളാണ് തന്‍റെ അഭിനയസിദ്ധി കൊണ്ട് സുരാജ് അവിസ്‍മരണീയമാക്കിയത്. എന്നാല്‍ അത്തരം റോളുകളില്‍ ആവര്‍ത്തിച്ചെത്തുമ്പോള്‍ കോമഡി അനായാസം കൈകാര്യം ചെയ്യുന്ന സുരാജിനെ മിസ് ചെയ്യുന്നെന്ന് പ്രേക്ഷകര്‍ക്ക് പരാതിയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുതിയ ചിത്രത്തില്‍ പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളില്‍ സുരാജിനെ വീണ്ടും കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. മദതോത്സവം എന്ന ചിത്രത്തിലാണ് ഇത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.
നവാഗത സംവിധായക നിരയില്‍ സവിശേഷ ശ്രദ്ധ നേടിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്‍റെ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ എഴുത്തുകാരന്‍ ഇ സന്തോഷ് കുമാറിന്‍റെ ചെറുകഥയെ ആസ്പദമാക്കിയാണ് രതീഷ് ബാലകൃഷ്ണന് പൊതുവാള്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ദിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിർമാതാവ്.
മദനോത്സവത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം ഷെഹനാദ് ജലാൽ, എഡിറ്റിംഗ് വിവേക് ഹർഷൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ ജെയ് കെ, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം ക്രിസ്റ്റോ സേവിയർ, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് ആർ ജി വയനാടൻ, അസോസിയേറ്റ് ഡയറക്ടർ അഭിലാഷ് എം യു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ അറപ്പിരി വരയൻ, പി ആർ ഒ പ്രതീഷ് ശേഖർ. വിഷുവിന് ചിത്രം തിയറ്ററുകളില്‍ എത്തും.
ALSO READ : 'മാസ് ആണ്, എന്നാല്‍ ഹൃദയത്തെ സ്‍പര്‍ശിക്കും': 'ദസറ'യെക്കുറിച്ച് നാനി