സൗമ്യ മേനോന്‍ നായികയാവുന്ന തെലുങ്ക് ചിത്രം; 'ലെഹരായി' ടീസര്‍

By Web Team  |  First Published Sep 17, 2022, 3:21 PM IST

തെലുങ്കില്‍ ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ മഹേഷ് ബാബു ചിത്രം സര്‍ക്കാരു വാരി പാട്ടയിലും സൌമ്യ മേനോന്‍ അഭിനയിച്ചിരുന്നു


കിനാവള്ളി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സൌമ്യ മേനോന്‍. തുടര്‍ന്ന് ഫാന്‍സി ഡ്രസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മാര്‍ഗംകളി, നീയും ഞാനും എന്നീ ചിത്രങ്ങളും മലയാളത്തില്‍ സൌമ്യയുടേതായി പുറത്തെത്തി. മലയാളത്തിന് പുറത്ത് കന്നഡത്തിലും തെലുങ്കിലും സൌമ്യ ഇപ്പോള്‍ ചിത്രങ്ങള്‍ ചെയ്യുന്നുണ്ട്. സൌമ്യയുടെ ഏറ്റവും പുതിയ ചിത്രം തെലുങ്കിലാണ്. ലെഹരായി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത് ആണ് നായകന്‍. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.

എസ് എൽ എസ് മൂവീസിന്റെ ബാനറിൽ ബേക്കേം വേണുഗോപാൽ, മഡ്‌ഡിറെഡ്ഡി ശ്രീനിവാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ രചനയും സംവിധാനവും രാമകൃഷ്ണ പരമഹംസയാണ്. പറുചുരി നരേഷിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. രാമജോഗൈ ശാസ്ത്രി, കാസർള ശ്യാം, ശ്രീമണി, ഉമ മഹേഷ്‌, പാണ്ടു തനൈരു എന്നിവരുടെ വരികൾക്ക് സംഗീതം നൽക്കുന്നത് ഗാന്റടി കൃഷ്ണയാണ്. എം എൻ ബാൽറെഡ്‌ഡിയാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് പ്രാവിൻ പുടി, സ്റ്റണ്ട്സ് ശങ്കോർ, കൊറിയോഗ്രഫി അജയ് സായി, വെങ്കട്ട് ദീപ്.

Latest Videos

ALSO READ : ഓസ്‍കറില്‍ ഇന്ത്യയുടെ ചരിത്രം തിരുത്തുമോ രാജമൗലി? വിദേശ മാധ്യമങ്ങളുടെ സാധ്യതാ പട്ടികയില്‍ 'ആര്‍ആര്‍ആര്‍'

സൌമ്യ മേനോന്‍റേതായി മറ്റു ചില ചിത്രങ്ങളും നിര്‍മ്മാണ ഘട്ടത്തിലാണ്. കന്നഡ ചിത്രം ഹണ്ടര്‍ ഓണ്‍ ഡ്യൂട്ടി, തെലുങ്കില്‍ രണ്ടക്ഷര ലോകം, ടാക്സി എന്നിവയ്ക്കൊപ്പം പേര് പ്രഖ്യാപിക്കാത്ത മറ്റൊരു ചിത്രം, മലയാളത്തില്‍ ശലമോന്‍ എന്നിവയാണ് അവ. തെലുങ്കില്‍ ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ മഹേഷ് ബാബു ചിത്രം സര്‍ക്കാരു വാരി പാട്ടയിലും സൌമ്യ മേനോന്‍ അഭിനയിച്ചിരുന്നു. കീര്‍ത്തി സുരേഷ് അവതരിപ്പിച്ച കലാവതി എന്ന നായികാ കഥാപാത്രത്തിന്‍റെ സുഹൃത്ത് ആയിരുന്നു ആ കഥാപാത്രം. സൌമ്യ എന്നു തന്നെയായിരുന്നു കഥാപാത്രത്തിന്‍റെ പേരും. വാര്‍ത്താ പ്രചരണം പി ശിവപ്രസാദ്. 

click me!