മലയാളത്തില്‍ മറ്റൊരു ത്രില്ലര്‍ കൂടി; 'കുരുക്ക്' ട്രെയ്‍ലര്‍

By Web Team  |  First Published Jun 20, 2024, 8:42 PM IST

നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും


നിഷ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ ഷാജി പുനലാൽ നിർമ്മിച്ച് നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന കുരുക്ക് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പൊലീസിനെ കുഴക്കുകയും വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്ത ഒരു കൊലക്കേസും അതിന്‍റെ അന്വേഷണവുമാണ് ചിത്രത്തിന്‍റെ പ്രമേയം.

തിരുവനന്തപുരത്തിൻ്റെ വിവിധ ഇടങ്ങളിലായി 25 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. സെക്കന്റ് ഷോ, ഇമ്മാനുവൽ, ആർ ജെ മഡോണ, നാലാം മുറ, എന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്, പപ്പ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനില്‍ ആന്റോയാണ് ചിത്രത്തിലെ നായകനെ അവതരിപ്പിക്കുന്നത്. സി ഐ സാജൻ ഫിലിപ്പ് എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 

Latest Videos

ബാലാജി ശർമ്മ, മീര നായർ, പ്രീത പ്രദീപ്, ശ്രീജിത്ത് ശ്രീകണ്ഠൻ, ശബരി ചന്ദ്രൻ, അജയഘോഷ്, കൊല്ലം തുളസി, മഹേഷ്‌, യമുന, ബിന്ദു കെ എസ്, രാജ്കുമാർ, ദർശന, ശ്രീകാന്ത്, സുബിൻ ടാർസൻ, അനീഷ്, സന്ദീപ് സച്ചു എന്നിവരും അഭിനയിച്ചിരിക്കുന്നു. ഗാനങ്ങൾ രാജേഷ് നീണ്ടകര, ഷാനി ഭുവൻ, സംഗീതം യു എസ് ദീക്ഷിത്, സുരേഷ് പെരിനാട്, ഛായാഗ്രഹണം റെജിൻ സാൻ്റോ, കലാസംവിധാനം രതീഷ് വലിയകുളങ്ങര, കോസ്റ്റ്യൂം ഡിസൈനർ രാംദാസ്, മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ, കോ റൈറ്റർ & ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ജിംഷാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുഹാസ് അശോകൻ, പ്രൊജക്റ്റ് ഡിസൈനർ അഖിൽ അനിരുദ്ധ്, ഫിനാൻസ് മാനേജർ അക്ഷയ്‌ ജെ, ഫിനാൻസ് കൺട്രോളർ  സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ മുരുകൻ എസ്, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് അജി മസ്ക്കറ്റ്.

ALSO READ : ശരത്തിന്‍റെ സംഗീതം; 'ഡിഎന്‍എ'യിലെ ഗാനമെത്തി

click me!