'ഒറ്റ ചെക്കില്‍ ഒന്നരക്കോടി എഴുതുന്ന ജഗന്‍'; അനൂപ് മേനോന്‍റെ 'കിംഗ് ഫിഷ്' ടീസര്‍

By Web Team  |  First Published Sep 6, 2022, 8:42 PM IST

സെപ്റ്റംബര്‍ 16 ന് തിയറ്ററുകളില്‍


അനൂപ് മേനോന്‍റെ രചനയിലും സംവിധാനത്തിലും എത്തുന്ന ചിത്രം കിംഗ് ഫിഷിന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. അനൂപ് മേനോനും രഞ്ജിത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മഹാദേവന്‍ തമ്പി. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്. സംഗീതം രതീഷ് വേഗ. പശ്ചാത്തലസംഗീതം ഷാന്‍ റഹ്മാന്‍. അസോസിയേറ്റ് ഡയറക്ടര്‍ വരുണ്‍ ജി പണിക്കര്‍. പ്രോജക്റ്റ് ഡിസൈനര്‍ സിന്‍ജൊ ഒറ്റത്തൈക്കല്‍, സംഗീതം രതീഷ് വേഗ, പശ്ചാത്തല സംഗീതം ഷാന്‍ റഹ്‍മാന്‍, കലാസംവിധാനം ഡുണ്ഡു രഞ്ജീവ്, വസ്ത്രാലങ്കാരം ഹീര റാണി. 

Latest Videos

അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്. എന്നാല്‍ അനൂപ് മേനോന്‍റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രവും. 2020ല്‍ പൂര്‍ത്തിയായ ചിത്രമാണ് കിംഗ് ഫിഷ്. എന്നാല്‍ റിലീസ് ഇപ്പോഴാണ് സംഭവിക്കുന്നത്. സെപ്റ്റംബര്‍ 16 ആണ് റിലീസ് തീയതി. ഈ ഇടവേളയില്‍ അനൂപ് മേനോന്‍ സംവിധാനം ചെയ്‍ത മറ്റൊരു ചിത്രം തിയറ്ററുകളില്‍ എത്തിയിരുന്നു. സുരഭി ലക്ഷ്‍മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പത്മ ആയിരുന്നു അത്.

ALSO READ : വെറും ഹിറ്റ് അല്ല മെഗാ ഹിറ്റ്; 'തല്ലുമാല'യുടെ ഒരു മാസത്തെ കളക്ഷന്‍ കണക്ക് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ജൂലൈയില്‍ തിയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ തന്നെയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. നായക കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹം തന്നെ. ശങ്കർ രാമകൃഷ്ണൻ, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചു. മഹാദേവൻ തമ്പി ആയിരുന്നു ഛായാഗ്രഹണം. 

click me!