വീണ്ടും നായകനായി സന്താനം; കോമഡിയും റൊമാന്‍സുമായി 'കിക്ക്': ട്രെയ്‍ലര്‍

By Web Team  |  First Published Jan 22, 2023, 1:27 PM IST

ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ട് ചിത്രങ്ങളാണ് സന്താനത്തിന്‍റേതായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയത്


സന്താനത്തെ നായകനാക്കി പ്രശാന്ത് രാജ് സംവിധാനം ചെയ്‍ത കിക്ക് എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പുറത്തെത്തിയ ട്രെയ്‍ലറിന് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുണ്ട്. സന്താനം നായകനായെത്തുന്ന 15- ാമത്തെ ചിത്രമാണിത്. ടാനിയ ഹോപ്പ് നായികയാവുന്ന ചിത്രത്തില്‍ രാഗിണി ദ്വിവേദി, സെന്തില്‍, മന്‍സൂര്‍ അലി ഖാന്‍, തമ്പി രാമയ്യ, ബ്രഹ്‍മാനന്ദം, കോവൈ സരള, മനോബാല, വൈ ജി മഹേന്ദ്രന്‍, രാജേന്ദ്രന്‍, വൈയാപുരി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീതം അര്‍ജുന്‍ ജന്യയാണ്. നവീന്‍ രാജ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സുധാകര്‍ എസ് രാജ്, എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രന്‍, കലാസംവിധാനം മോഹന്‍ ബി കാരെ, സംഘട്ടന സംവിധാനം രവി വര്‍മ്മ, ഡേവിഡ് കാസ്റ്റിലോ, കൊറിയോഗ്രഫി കുല ഭൂഷണ്‍, സന്തോഷ് ശേഖര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വി ഭാഗ്യരാജ്, വസ്ത്രാലങ്കാരം ഭരത്, നന്ദ എസ് ടി ആര്‍, സ്റ്റില്‍സ് സംഗീത്, പി ആര്‍ ഒ ജോണ്‍സണ്‍, എസ് എഫ് എക്സ് സതീഷ്, വി എഫ് എക്സ് വിഎഫ്എക്സ് പൈറേറ്റ്സ്, പബ്ലിസിറ്രി ഡിസൈന്‍സ് പ്രതുല്‍ എൻ ടി. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.

Latest Videos

ALSO READ : ഷാരൂഖ് ഖാന്‍ നായകനാവുന്ന ചിത്രം? പ്രതികരണവുമായി ശ്യാം പുഷ്‍കരന്‍

ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ട് ചിത്രങ്ങളാണ് സന്താനത്തിന്‍റേതായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയത്. രത്ന കുമാര്‍ സംവിധാനം ചെയ്ത റോഡ് ആക്ഷന്‍ കോമഡി ചിത്രം ഗുലു ഗുലു, മനോജ് ബേധ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചിത്രം ഏജന്‍റ് കണ്ണായിറാം എന്നിവയായിരുന്നു അത്. അതേസമയം വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന അജിത്ത് കുമാര്‍ ചിത്രത്തിലും സന്താനത്തിന് വേഷമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

click me!