സംവിധായകന്‍ തന്നെയാണ് രചനയും
രജിഷ വിജയനെ (Rajisha Vijayan) കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന കീടത്തിന്‍റെ (Keedam) ടീസര്‍ പുറത്തെത്തി. രജിഷ തന്നെ നായികയായ ഖോ ഖോയ്ക്കു ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീനിവാസനും വിജയ് ബാബുവുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍റേത് തന്നെയാണ്. രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമഥൻ, മഹേഷ് എം നായർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ സുജിത്ത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം രാകേഷ് ധരന്‍, സംഗീതം സിദ്ധാര്‍ഥ പ്രദീപ്, എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ് വിഷ്ണു പി സി, സൗണ്ട് ഡിസൈൻ സന്ദീപ് കുരിശേരി, വരികൾ വിനായക് ശശികുമാർ, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ കണ്ട്രോളർ ജെ പി മണക്കാട്, കലാസംവിധാനം സതീഷ് നെല്ലായ, വസ്ത്രാലങ്കാരം മെർലിൻ, മേക്കപ്പ് രതീഷ് പുൽപള്ളി, സ്റ്റണ്ട്സ് ഡെയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടേഴ്സ് ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി സുജിത് പണിക്കാം, ഡിസൈൻ മമ്മിജോ, പ്രോമോ സ്റ്റിൽസ് സെറീൻ ബാബു. വിനീത് വേണു, ജോം ജോയ്, ഷിന്‍റോ കെ എസ് എന്നിവർ സഹനിര്‍മ്മാതാക്കളാവുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി പിള്ളയാണ്.
ബിഗ് ബോസിൽ മോഹൻലാൽ ഇന്നെത്തും; എലിമിനേഷൻ, വൈൽഡ് കാർഡ് എൻട്രി ഉണ്ടാകുമോ?
കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ടെലിവിഷൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്(Bigg Boss) മലയാളം സീസൺ നാലിന് തുടക്കമായത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ 17 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുന്നത്. ഷോ തുടങ്ങി ഒരുവാരം പിന്നിടുമ്പോൾ തന്നെ മത്സരാർത്ഥികളെ കുറിച്ചുള്ള ഏകദേശ ധാരണകൾ പ്രേക്ഷകർക്ക് ലഭിച്ചു കഴിഞ്ഞു. ഇതിനോടകം ഹൗസിലെ സാമാധാനാന്തരീക്ഷം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് എപ്പിസോഡുകളിൽ നിന്നും വ്യക്തമായി കഴിഞ്ഞു. ഇന്ന് ബിഗ് ബോസ് സീസൺ 4ലെ ആദ്യ വീക്കൻഡ് ആണ്. അതായത് ഷോ അവതാരകനായ മോഹൻലാൽ എത്തുന്ന ദിവസം.
മോഹൻലാൽ എത്തുന്ന എപ്പിസോഡ് ആയതുകൊണ്ട് തന്നെ എന്തൊക്കെയാകും ബിഗ് ബോസ് വീട്ടിൽ ഇന്ന് കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ക്യാപ്റ്റൻ ഒഴികെയുള്ള പതിനാറ് മത്സരാർത്ഥികളും ഈ ആഴ്ച ഡയറക്ട് നോമിനേഷനിൽ ആയിരിക്കുകയാണ്. ഇതിൽ ആരൊക്കെ വീട്ടിൽ തുടർന്നു കാണുമെന്നും കാണില്ലാ എന്നുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു. ഇന്ന് വൈൽഡ് കാർഡ് എൻട്രി ഉണ്ടാകുമോ എന്നും ബിഗ് ബോസ് ആരാധകർ ചോദിക്കുന്നുണ്ട്. ജാസ്മിനെയും റോബിനെയും മോഹൻലാൽ ശകാരിക്കുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നു.
അതേസമയം, ആദ്യ രണ്ട് ദിവസം പരസ്പരം പരാതി പറയുകയായിരുന്നെങ്കില്‍ നലാം ദിവസത്തില്‍ എത്തിയപ്പോള്‍ നേര്‍ക്കുനേര്‍ മത്സരച്ചൂടിലേക്ക് ബിഗ് ബോസ് മത്സരാർത്ഥികൾ എത്തിയിരുന്നു. ലക്ഷ്മി പ്രിയയ്ക്ക് എതിരെ ആയിരുന്നു ആദ്യം ഷോയിൽ വിമർശനങ്ങൾ ഉയർന്നത്. ലക്ഷ്മി സ്വയം ലീഡർഷിപ്പ് എടുക്കുന്നു എന്നതായിരുന്നു മറ്റ് മത്സരാർത്ഥികളുടെ പരാതി. ജാസ്മിനും നിമിഷയും ഡെയ്സിയും ലക്ഷ്മിക്ക് എതിരെ നടത്തിയ പരാമർശങ്ങളും ശ്രദ്ധനേടിയിരുന്നു
എന്നാൽ, ഡോ. റോബിനും ജാസ്മിനും തമ്മിലുള്ള പോരിനായിരുന്നു പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. വീക്കിലി ടാസ്ക് മുതലായിരുന്നു ഇരുവരും തമ്മിലുള്ള പോരിന് തുടക്കം കുറിച്ചത്. ടാസ്ക്കിലെ പാവ ക്യാപ്റ്റന്റെ മുറിയിൽ ഒളിപ്പിച്ചത് താനാണെന്ന് ആദ്യം റോബിൻ പറയാത്തതായിരുന്നു തുടക്കം. പിന്നീട് നടന്ന എപ്പിസോഡുകളിൽ ഇരുവരുടെയും തർക്കം മുറുകുന്നതയാണ് പ്രേക്ഷകർ കണ്ടത്. ഇതിനോടകം തന്നെ ഷോയിൽ റോബിന്റെ സ്ട്രാറ്റർജി എത്രത്തോളമാണെന്ന് സഹമത്സരാർത്ഥികൾക്ക് മനസ്സിലായി കഴിഞ്ഞു. എന്തായാലും ഷോയുടെ ആദ്യ വീക്കൻഡ് ആയ ഇന്ന് എന്തൊക്കെയാകും ബിഗ് ബോസിൽ നടക്കുക എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.