'1000 കോടി ഉറപ്പാണോ? കണ്ടതല്ല കങ്കുവ': ഫാന്‍സ് തിയറികളെ തകര്‍ത്ത് 'കങ്കുവ' പുതിയ ട്രെയിലര്‍

By Web Team  |  First Published Nov 11, 2024, 7:15 AM IST

കങ്കുവയുടെ പുതിയ ട്രെയിലർ പ്രേക്ഷക തിയറികളെ അസ്ഥാനത്താക്കി. നവംബർ 14ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ സൂര്യയാണ് നായകൻ. 


ചെന്നൈ: രാജ്യമൊട്ടാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കങ്കുവ. നീണ്ട കാലത്തെ പ്രയ്‍തനങ്ങള്‍ക്ക് ഒടുവില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷക തിയറികളെ അസ്ഥാനത്താക്കുന്ന രീതിയിലാണ് പുതിയ ട്രെയിലര്‍ എത്തിയിരിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഗ്രീന്‍ സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്. 

കങ്കുവയായി സൂര്യ എത്തുന്ന ചിത്രത്തില്‍ താരങ്ങളായി ദിഷാ പപഠാണി, റെഡ്ഡിൻ കിംഗ്‍സലെ, നടരാജൻ സുബ്രഹ്‍മണ്ം, കൊവൈ സരള, വത്‍സൻ ചക്രവര്‍ത്തി, ആനന്ദരാജ്, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപ വെങ്കട്, ബാല ശറവണൻ, രവി രാഘവൻ, കെ എസ് രവികുമാര്, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ് തുടങ്ങിയവര്‍ ഉണ്ടാകും. വമ്പൻ ക്യാൻവാസിലാണ് ചിത്രം എത്തുക. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.

Latest Videos

ഇതുവരെ കാണിച്ച പിരീയിഡ് രംഗങ്ങള്‍ക്ക് അപ്പുറം പുതിയ കാലത്തും കഥയുടെ വലിയൊരു ഭാഗം നടക്കുന്നു എന്നാണ് പുതിയ ട്രെയിലര്‍ വ്യക്തമാക്കുന്നത്. ഗംഭീര ദൃശ്യങ്ങളാണ് ശിവ ഒരുക്കിയത് എന്ന് വ്യക്തമാണ്. ട്രെയിലറിന്‍റെ അവസാനം കാണിക്കുന്ന പല്ലുകളും, ചിരിയും കാര്‍ത്തിയുടെതാണ് എന്ന തരത്തില്‍ ഇതിനകം അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. 

കങ്കുവ മുഴുവനായും താൻ കണ്ടുവെന്ന് പറഞ്ഞ് മദൻ കര്‍ക്കി റിവ്യു എഴുതിയിരുന്നു. ഡബ്ബിംഗ് നടക്കുമ്പോള്‍ തനിക്ക് പല രംഗങ്ങളും കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ കാഴ്‍ചയിലും സിനിമ വേറിട്ടതാകുകയായിരുന്നു. ദൃശ്യങ്ങളുടെ ഗാംഭീര്യം. കലയുടെ ചാരുത. കഥയുടെ ആഴം. 

തമിഴകത്തിന്റെ സൂര്യ നായകനാകുമ്പോള്‍ 100 കോടി ഓപ്പണിംഗില്‍ നേടും എന്നാണ് പ്രതീക്ഷ. നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. ഇനിയും നാല് ദിവസം ബാക്കിയുള്ളതിനാല്‍ ടിക്കറ്റ് ബുക്കിംഗില്‍ മുന്നേറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. 

സംഗീതത്തിന്റെ തലങ്ങള്‍. സൂര്യയുടെ പ്രകടനമൊക്കെ ചിത്രത്തില്‍ ചേരുമ്പോള്‍ തിയറ്ററില്‍ മികച്ച അനുഭവമാകുന്നു. മികച്ച ആഖ്യാനത്തിന് സംവിധായകൻ സിവയ്‍ക്ക് താൻ നന്ദി രേഖപ്പെടുത്തുന്നു. കഥാ തന്തു ഇങ്ങനെ വികസിപ്പിച്ച് തങ്ങളുടെ സ്വപ്‍നം യാഥാര്‍ഥ്യമാക്കിയതിന് നന്ദി എന്നും പറയുന്നു മദൻ കര്‍ക്കി. കങ്കുവ മനോഹരമായ ഒരു കലാസൃഷ്‍ടിയാണെന്നും പറയുകയാണ് മദൻ കര്‍ക്കി.

റിലീസിന് നാല് ദിവസം, ബുക്കിംഗ് കളക്ഷൻ തുകയും ഞെട്ടിക്കുന്നത്, ഓപ്പണിംഗില്‍ 100 കോടി മറികടക്കുമോ?

'കങ്കുവ'യുടെ വിളയാട്ടത്തിന് ഇനി അഞ്ച് നാൾ; കേരളത്തിൽ വൻ റിലീസ്, ഒപ്പണിങ്ങിൽ ആരൊക്കെ വീഴും ?

click me!