കാജൽ സത്യഭാമ എന്ന ചിത്രത്തില്‍ ശക്തയായ എസിപിയായാണ് എത്തുന്നത്.
ഹൈദരാബാദ്: കാജൽ അഗര്‍വാളിന്‍റെ 60 മത്തെ ചലച്ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടു. സത്യഭാമ എന്നാണ് ചിത്രത്തിന്‍റെ പേര്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്റ്റൈലിഷയാണ് കാജൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.
ലോക്കപ്പില്‍ കിടക്കുന്ന കുറ്റവാളിയെ കുറ്റസമ്മതം നടത്താൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്യുന്നയിടത്താണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് സാരിയുടുത്ത് എത്തുന്ന കാജല്‍. കുറ്റവാളിയെ അടിച്ച് കാര്യങ്ങള്‍ പറയിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
കാജൽ സത്യഭാമ എന്ന ചിത്രത്തില്‍ ശക്തയായ എസിപിയായാണ് എത്തുന്നത്. കാജലിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സത്യഭാമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അഖില്‍ ദെങ്കാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി ടിക്ക, ശ്രീനിവാസ റാവു എന്നിവര്‍ ചേര്‍ന്ന് ഓറം ആര്‍ട്സിന്‍റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഗൂഢാചാരി എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ശശി കിരണ്‍ ടിക്കയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ശ്രീചരണ്‍ പക്കാലയാണ് ചിത്രത്തിന്‍റെ സംഗീതം. കാജൽ അഗര്‍വാളിന്‍റെ വലിയൊരു തിരിച്ചുവരവ് എന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.
"ഹോളിവുഡ് കാര്‍ട്ടൂണ്‍": ആദിപുരുഷിനെതിരെ വിമര്‍ശനവുമായി രാമായണം സീരിയലില്‍ രാമന്‍
ഇന്ത്യയെ പിടിച്ചുകുലുക്കിയ കുംഭകോണത്തിന്‍റെ കഥ വെബ് സീരിസാകുന്നു; സ്കാം 2003 റീലിസ് ഡേറ്റായി