ഏപ്രിൽ 21ന് തിയറ്ററുകളില്‍
ബേസിലിനെ നായകനാക്കി മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. പെരുന്നാള്‍ റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. കൊവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത് പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് ആണ്. കോഴിക്കോട് ആണ് സിനിമയുടെ പശ്ചാത്തലം. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ് നിര്‍മ്മാണം. ഏപ്രിൽ 21ന് തിയറ്ററുകളില്‍ എത്തും.
പെരുന്നാളിന് കുടുംബസമേതം ആസ്വദിക്കാൻ പറ്റിയ ചിത്രമെന്ന് അണിയറക്കാര്‍ പറയുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഗോവിന്ദ് വസന്തയാണ്. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ നായകനായെത്തുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ബിനു പപ്പു, സുധീഷ്, സ്വാതി ദാസ് പ്രഭു, നിർമൽ പാലാഴി, ശ്രീജ രവി, പാർവതി കൃഷ്ണ, ഷിബില ഫറ, സ്നേഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അര്‍ജുന്‍ സേതു, എസ് മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്‍തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷർഫു, ഉമ്പാച്ചി എന്നിവരാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ വിനീഷ് വര്‍ഗീസ്, ലൈന്‍ പ്രൊഡ്യൂസര്‍ രാജേഷ് നാരായണൻ, ഷിനാസ് അലി, പ്രോജക്ട് ഡിസൈനര്‍ ടെസ്സ് ബിജോയ്, ആര്‍ട്ട് ഡയറക്ഷന്‍ ബനിത് ബത്തേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, മേക്കപ്പ് സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം അസീം അഷ്റഫ്, വിശാഖ് സനല്‍കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് ബാലരാമപുരം, സ്റ്റില്‍സ് ഷിജിന്‍ പി രാജ് എന്നിവരാണ്. കേരളത്തില്‍ രജപുത്രാ ഫിലിംസും ഓവര്‍സീസ് പാര്‍സ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
ALSO READ : റിനോഷിന്‍റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..