സംസ്ഥാന-ദേശീയ അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിലെ മറ്റൊരു വഴിത്തിരിവ് ആകും ഇരട്ടയിലെ കഥാപാത്രങ്ങൾ എന്നു ട്രെയ്‌ലർ അടിവരയിടുന്നു.
കൊച്ചി: ജോജു ജോർജ്ജ് നായകനായി എത്തുന്ന ഇരട്ടയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചു വെച്ചു കൊണ്ട് ഒരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ആണ് ഇരട്ട അണിയിച്ചൊരുക്കുന്നത്. ചിത്രത്തിൽ ജോജു ജോർജ്ജ് ഇരട്ട വേഷത്തിൽ ആണ് എത്തുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്.
നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. തമിഴ് താരം അഞ്ജലി ആണ് ചിത്രത്തിൽ നായികയായിൽ എത്തുന്നത്. ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം.
സംസ്ഥാന-ദേശീയ അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിലെ മറ്റൊരു വഴിത്തിരിവ് ആകും ഇരട്ടയിലെ കഥാപാത്രങ്ങൾ എന്നു ട്രെയ്‌ലർ അടിവരയിടുന്നു. നിരവധി സിനിമകളിൽ പോലീസ് വേഷങ്ങൾ ചെയ്ത് ഞെട്ടിച്ച ജോജുവിന്‍റെ കരിയറിലെ മറ്റൊരു മികച്ച പോലീസ് വേഷം ആയിരിക്കും ഇരട്ടയിലേത് എന്ന സൂചന ട്രെയിലര്‍ നല്‍കുന്നു.
ജോജു ജോർജ്ജ് അഞ്ജലി എന്നിവരെ കൂടാതെ ശ്രീന്ദ,ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി.
ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം, വരികൾ അൻവർ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. ദിലീപ് നാഥ് ആർട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ്. സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിംഗ്.മീഡിയ പ്ലാൻ ഒബ്സ്ക്യൂറ.
'ടിയാൻ' സംവിധായകന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍, കേന്ദ്ര കഥാപാത്രമായി ഐശ്വര്യ രാജേഷും
'ഇരട്ട'കളായി ജോജു ജോർജ്ജ് എത്തുന്നു, ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടു