റിലീസ് കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സത്യൻ അന്തിക്കാടിന്റെ മകൾ(Makal). നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മീരാ ജാസ്മിൻ തിരികെ എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ജയറാം ആണ് നായകൻ. റിലീസ് കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മനോഹരമായ കുടുംബചിത്രമായിരിക്കും ‘മകൾ’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ട്രെയിലർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കസ്തൂരിമാൻ സിനിമയിൽ കണ്ട അതേ മീരയെയാണ് മകളിലും കാണുന്നതെന്ന് പ്രേക്ഷകർ പറയുന്നു.
undefined
ചിത്രത്തിന് പേര് കണ്ടെത്താൻ കാരണമായത് മകൾ മാളവികയാണെന്ന് മുമ്പൊരിക്കൽ ജയറാം പറഞ്ഞിരുന്നു. മകള്‍ മാളവികയെ താൻ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് സത്യൻ അന്തിക്കാട് ആ പേര് സ്വീകരിച്ചതെന്ന് ജയറാം പറയുന്നു.
സാധാരണ സത്യൻ അന്തിക്കാട് സിനിമകള്‍ക്ക് പേരിടുന്നത് വൈകിയാണ് എന്ന് ജയറാം പറയുന്നു. മനപൂര്‍വമല്ല. ആലോചിച്ചാണ് പേരിടുക. നമ്മുടെ സിനിമയുടെ അവസാന ദിവസം ഞാൻ ചോദിച്ചു. പേര് ആയില്ലേയെന്ന്. ആയിട്ടില്ല, ഒന്നും കിട്ടാതിരിക്കില്ല എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ മറുപടി. അന്ന് എന്റെ മകള്‍ ഷൂട്ടിംഗ് കാണാൻ വന്നിരുന്നു. മോള് വന്നതു കാരണം ഷൂട്ട് കാണാൻ കുറെ കുടുംബങ്ങളും എത്തി. ആരാ കൂടെ എന്ന് അവര്‍ ചോദിച്ചപ്പോള്‍ മകളാണ്, എന്റെ മകള്‍ എന്ന് ഞാൻ പറഞ്ഞു. സത്യൻ അന്തിക്കാടും അത് കേട്ടു. എന്നിട്ട് എന്റെ അടുത്ത് വന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഇതാണ് നമ്മുടെ ടൈറ്റില്‍, 'മകള്‍'. ഒരു അച്ഛൻ തന്റെ മകളെ ആളുകളുടെ മുന്നില്‍ അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് അദ്ദേഹം ചിത്രം പേരിട്ടതാണ്. അങ്ങനെയാണ് മകള്‍ ഉണ്ടായതെന്നും ജയറാം പറഞ്ഞിരുന്നു.
ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മകള്‍ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. മീരാ ജാസ്‍മിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഒരു കുറിപ്പോടെയായിരുന്നു സംവിധായകൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരുന്നത്.
നെഗറ്റീവ് റിവ്യൂവിലും 'കെജിഎഫ് 2'ലും വീണില്ല, ഏറ്റവും വേഗത്തില്‍ 100 കോടിയിലെത്തുന്ന തമിഴ് ചിത്രമായി ബീസ്റ്റ്
കോളിവുഡില്‍ നിര്‍മ്മാതാക്കള്‍ ഇന്ന് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കാണുന്ന താരങ്ങളില്‍ പ്രധാനിയാണ് വിജയ്. സമീപകാലത്ത് വിജയ് ചിത്രങ്ങള്‍ നേടിയ ബോക്സ് ഓഫീസ് കളക്ഷനാണ് ഇതിനു കാരണം. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തമിഴ് സിനിമാപ്രേമികളെ തിയറ്ററുകളിലേത്ത് തിരികെയെത്തിച്ചത് വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ ആയിരുന്നു. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം എത്തുന്ന വിജയ് ചിത്രം എന്ന നിലയില്‍ വന്‍ പ്രീ- റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ബീസ്റ്റ്. കൂടാതെ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള വിജയ ചിത്രങ്ങള്‍ ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം എന്നതും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തിയ ഘടകമാണ്. എന്നാല്‍ ആദ്യദിനം തന്നെ ഭൂരിഭാഗം പ്രേക്ഷകരില്‍ നിന്നും നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. വന്‍ പ്രതീക്ഷാഭാരവുമായി എത്തുന്ന ചിത്രങ്ങള്‍ക്ക് ആദ്യദിനം നെഗറ്റീവ് റിവ്യൂസ് വന്നാല്‍ അത് ബോക്സ് ഓഫീസില്‍ ദുരന്തമാവുമെന്ന പതിവ് പക്ഷേ ബീസ്റ്റ് മറികടന്നിരിക്കുകയാണ്. എന്നു മാത്രമല്ല ചിത്രം ചില കളക്ഷന്‍ റെക്കോര്‍ഡുകളും സ്വന്തം പേരില്‍ ആക്കിയിട്ടുണ്ട്.
രണ്ട് ദിവസം കൊണ്ടുതന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന തമിഴ് ചിത്രം ആയിരിക്കുകയാണ് ബീസ്റ്റ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷം എത്തുന്ന പ്രധാന തമിഴ് റിലീസ് എന്ന തരത്തില്‍ ബീസ്റ്റ് നേടിയ ബോക്സ് ഓഫീസ് പ്രതികരണത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് തമിഴ്നാട് തിയറ്റര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് തിരുപ്പൂര്‍ സുബ്രഹ്മണ്യം ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിട്ടുണ്ട്. വിജയ്‍യുടെ കഴിഞ്ഞ ചിത്രം മാസ്റ്റര്‍ എത്തുന്ന സമയത്ത് 50 ശതമാനം പ്രവേശനമായിരുന്നു തിയറ്ററുകളില്‍. ആദ്യദിനം വ്യാപകമായി പ്രചരിച്ച നെഗറ്റീവ് റിവ്യൂസിലും പിറ്റേന്ന് റിലീസ് ആയ പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2ലും ബീസ്റ്റ് അമ്പേ വീണില്ല എന്നതാണ് കണക്കുകള്‍ തെളിയിക്കുന്നത്. ചിത്രം ആകെ നേടാനിടയുണ്ടായിരുന്ന ഗ്രോസിനെ ഈ ഘടകങ്ങള്‍ നെഗറ്റീവ് ആയി സ്വാധീനിച്ചേക്കാം.