IFFK2018: Widow of Silence trailer

Dec 6, 2018, 5:26 PM IST


കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന വിഡോ ഓഫ് സയലൻസ് എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.

പ്രശ്‍നമുഖരിതമായ കശ്‍മീരില്‍ ജീവിക്കുന്ന അര്‍ദ്ധ വിധവയായ മുസ്ലിം സ്ത്രീയുടെയും അവരുടെ 11 വയസ്സായ മകളുടെയും രോഗബാധിതയായ ഭര്‍തൃമാതാവിന്റെയും സംഘര്‍ഷങ്ങളുടെ ചിത്രം. തന്റെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാരിനെ സമീപിക്കുന്നതോടെ അവര്‍ക്ക് കൂടുതല്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്നു. അവിചാരിതവും അസംബന്ധവുമായ സാഹചര്യങ്ങളെ നേരിടാനുള്ള കരുത്ത് അവര്‍ക്ക് ആര്‍ജ്ജിക്കേണ്ടി വരുന്നു.