ഭയത്തിന്‍റെ മുൾമുനയിലേക്ക് പ്രേക്ഷകര്‍, ഷാജി കൈലാസിന്‍റെ 'ഹണ്ട്' ടീസര്‍: റിലീസ് തീയതിയായി

By Web Team  |  First Published Jul 14, 2024, 10:26 PM IST

ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകും.  


കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു.
ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.  ഭയത്തിന്‍റെ മുൾമുനയിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ചിത്രത്തിലെ രംഗങ്ങൾ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകും.  മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ഈ ചിത്രം നിവർത്തുന്നത്. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Latest Videos

അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ - നിഖിൽ ആന്റെണി. ഗാനങ്ങൾ - സന്തോഷ് വർമ്മ, ഹരി നാരായണൻ - സംഗീതം - കൈലാസ് മേനോൻ , ഛായാഗ്രഹണം - ജാക്സൺ ജോൺസൺ, എഡിറ്റിംഗ് - അജാസ് മുഹമ്മദ്. കലാസംവിധാനം - ബോബൻ. മേക്കപ്പ് - പി.വി.ശങ്കർ. കോസ്റ്റ്യും - ഡിസൈൻ - ലിജി പ്രേമൻ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - മനു സുധാകർ ഓഫീസ് നിർവഹണം - ദില്ലി ഗോപൻ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി. പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺടോളർ - സഞ്ജു ജെ.
ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഓഗസ്റ്റ് ഒമ്പതിന് ഈ ചിത്രം ഈ ഫോർ എന്‍റര്‍ടെയ്മെന്‍റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ ഹരി തിരുമല.

'വാഴ' യുടെ റിലീസ് മാറ്റി; രസകരമായ കാരണം വ്യക്തമാക്കി അണിയറക്കാര്‍

മൊത്തം നെഗറ്റീവ് പ്രതികരണം; റിലീസ് ചെയ്ത് രണ്ടാം ദിനം ആ കടുത്ത തീരുമാനം എടുത്ത് ഇന്ത്യന്‍ 2 നിര്‍മ്മാതാക്കള്‍

click me!