മറാഠിയിലേക്ക് നിമിഷ സജയന്‍; 'ഹവാഹവായി' ട്രെയ്‍ലര്‍

By Web Team  |  First Published Sep 20, 2022, 6:12 PM IST

ചിത്രത്തിന്‍റെ കഥയും എഡിറ്റിംഗും സംവിധായകന്‍ തന്നെയാണ്


അഞ്ച് വര്‍ഷത്തെ കരിയറില്‍ അവതരിപ്പിച്ച എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് നിമിഷ സജയന്‍. ഇപ്പോഴിതാ നിമിഷ നായികയാവുന്ന ഒരു മറാഠി ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മഹേഷ് തിലേകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹവാഹവായി എന്നാണ് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഫസ്റ്റ് ലുക്ക് പുറത്തെത്തിയ ചിത്രമാണിത്. മലയാളത്തിനു പുറത്ത് മറ്റൊരു ഭാഷയില്‍ നിമിഷ അഭിനയിക്കുന്നത് ആദ്യമായാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന നിമിഷ ആദ്യമായി അഭിനയിക്കുന്ന മറാഠി ചിത്രം എന്നതും കൌതുകമാണ്.

ചിത്രത്തിന്‍റെ കഥയും എഡിറ്റിംഗും സംവിധായകന്‍ തന്നെയാണ്, ഒപ്പം സഹ നിര്‍മ്മാണവും. വിജയ് ഷിന്‍ഡേയും മഹേഷ് തിലേകറും ചേര്‍ന്നാണ് നിര്‍മ്മാണം. വര്‍ഷ ഉസ്ഗോവന്‍കര്‍, സമീര്‍ ചൌഘുലേ, കിഷോരി ഗോഡ്‍ബോലെ, സിദ്ധാര്‍ഥ് യാദവ്, അതുല്‍ തോഡാന്‍കര്‍, ഗൌരവ് മോറെ, മോഹന്‍ ജോഷി, സ്മിത ജയ്കര്‍, സഞ്ജീവനി യാദവ്, പ്രജക്ത ഹനാംഘര്‍, ഗാര്‍ഗി ഫൂലെ, സീമ ഘോഗ്ലെ, പൂജ നായക്, അങ്കിത് മോഹന്‍, വിജയ് അണ്ഡല്‍കര്‍, ബിപിന്‍ സുര്‍വെ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Latest Videos

ALSO READ : 'മുത്തു'വിന്‍റെ പ്രണയം; 'വെന്തു തനിന്തതു കാട്' വീഡിയോ സോംഗ്

സണ്‍ഷൈന്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം. പങ്കജ് പഡ്‍ഘാന്‍ ആണ് സംഗീത സംവിധാനം. വരികള്‍ മഹേഷ് തിലേകര്‍, പശ്ചാത്തല സംഗീതം അമര്‍ മോഹിലെ, കലാസംവിധാനം നിതിന്‍ ബോര്‍കര്‍, നൃത്തസംവിധാനം സാന്‍ഡി സന്ദേശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഭിജിത്ത് അഭിങ്കര്‍, ഡിജിറ്റര്‍ മാര്‍ക്കറ്റിംഗ് ഇറ്റ്സ് സോഷ്യല്‍ ടൈം, പബ്ലിസിറ്റി ഡിസൈന്‍ സുശാന്ത് ദിയോരുഖ്കര്‍, പിആര്‍ മീഡിയ പ്ലാനെറ്റ്. നേരത്തെ ഏപ്രില്‍ ഒന്നിന് പുറത്തെത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രമാണിത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയി. ഒക്ടോബര്‍ 7 ആണ് പുതിയ റിലീസ് തീയതി.

click me!