പ്രേക്ഷകശ്രദ്ധ നേടിയ 'ഗോളം'; സക്സസ് ‍ട്രെയ്‍ലറുമായി അണിയറക്കാര്‍

By Web Team  |  First Published Jun 25, 2024, 7:06 PM IST

പ്രവീൺ വിശ്വനാഥും സംജാദുമാണ് 'ഗോള'ത്തിൻ്റെ രചന


രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്ത ചിത്രമാണ് ഗോളം. വേറിട്ട ത്രില്ലര്‍ എന്ന് പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം മെയ് 24 നാണ് തിയറ്ററുകളില്‍ എത്തിയത്. ഒരു മാസം പിന്നിടുമ്പോഴും ചിത്രം തിയറ്ററുകളില്‍ കാണികളെ നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സക്സസ് ട്രെയ്‍ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് എത്തിയിരിക്കുന്നത്. 

പ്രവീൺ വിശ്വനാഥും സംജാദുമാണ് 'ഗോള'ത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു. എബി സാൽവിൻ തോമസ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൻ്റെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാർ. ചിത്രസംയോജനം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും ശബ്ദമിശ്രണം വിഷ്ണു സുജാതനും നിർവഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിമേഷ് താനൂർ കലാസംവിധായകനായും പ്രവർത്തിച്ചു. 

Latest Videos

പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ ശ്രീക് വാര്യർ കളർ ഗ്രേഡിംഗും ബിനോയ് നമ്പാല കാസ്റ്റിംഗും നിർവഹിച്ചു. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ. വിഷ്വൽ ഇഫക്ട്സ് പിക്‌റ്റോറിയൽ എഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രഫി ജെസ്റ്റിൻ ജെയിംസ്. ബിബിൻ സേവ്യർ, ബിനോഷ് തങ്കച്ചൻ എന്നിവരാണ് ഫിനാൻസ് കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈനുകൾ തയ്യാറാക്കിയത് യെല്ലോടൂത്ത്‌സും ടിവിറ്റിയുമാണ്. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. ശ്രീ പ്രിയ കമ്പൈൻസ് മുഖേന ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസാണ് 'ഗോളം' വിതരണം ചെയ്യുന്നത്.

ALSO READ : ധ്യാന്‍ ശ്രീനിവാസനൊപ്പം കലാഭവൻ ഷാജോണ്‍; ത്രില്ലര്‍ ചിത്രം 'പാര്‍ട്‍നേ‍ഴ്സ്' ജൂലൈ 5ന്

click me!