ത്രില്ലറിന് പുതിയ മുഖവുമായി 'എസ്‍ജി'; 'ഗരുഡന്‍' ട്രെയ്‍ലര്‍

By Web Team  |  First Published Oct 17, 2023, 4:05 PM IST

മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മാണം


സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഗരുഡന്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ബിജു മേനോനാണ് ഏറെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ഉദ്വേഗം പകരുന്നുണ്ട്. വന്‍ വിജയം നേടിയ ക്രൈം ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരായുടെ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്‍റെ തിരക്കഥാ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ തന്നെ ചിത്രം നല്‍കുന്ന പ്രതീക്ഷ വാനോളമാണ്. പുറത്തിറങ്ങി നിമിഷങ്ങൾ കൊണ്ട് തന്നെ ട്രെയ്‍ലര്‍  സമൂഹമാധ്യമങ്ങളിൽ വൈറലായി. 

നീതി നിഷേധിച്ചവന്റെയും നീതി നടപ്പാക്കുന്നവന്റെയും പോരാട്ടങ്ങളാണ് ട്രെയിലറിൽ ഉടനീളമുള്ളത്. പഴയ സുരേഷ് ഗോപി ചിത്രങ്ങളെ ഓർമ്മിപ്പിക്കുംവിധം കാക്കി അണിഞ്ഞ് ആക്ഷൻ ഹീറോയെ ചിത്രത്തിലൂടനീളം കാണാമെന്ന പ്രതീക്ഷയും ട്രെയിലർ നൽകുന്നുണ്ട്. സാമൂഹ്യപ്രാധാന്യമുള്ള വിഷയമായിരിക്കും ചിത്രം കൈകാര്യം ചെയ്യുന്നത് എന്ന സൂചനയും ട്രെയിലർ നൽകുന്നു. സമീപകാലത്ത് നടന്ന ചില സംഭവങ്ങളെ ചിത്രം ചോദ്യം ചെയ്യുന്നുണ്ടോ എന്ന സംശയവും തോന്നിപ്പിക്കുന്നതാണ് ട്രെയിലർ. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. മൂന്ന് ഷെഡ്യൂളുകളിലായി എഴുപത്തിയഞ്ച് ദിവസത്തോളം ചിത്രീകരിച്ച സിനിമയാണിത്. നീതിക്ക് വേണ്ടി പേരാടുന്ന ഒരു നീതിപാലകന്റെയും കോളെജ് പ്രൊഫസറുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ഓരോ ഘട്ടത്തിലും പ്രേക്ഷകനെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് ചിത്രത്തിന്‍റേതെന്ന് അണിയറക്കാര്‍ പറയുന്നു. ദിലീഷ് പോത്തൻ, ജഗദീഷ്, സിദ്ദിഖ്, ദിവ്യ പിള്ള, അഭിരാമി, രഞ്ജിനി, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ്മ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യം പ്രകാശ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Latest Videos

കഥ ജിനേഷ് എം, സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം അനിസ് നാടോടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ  ദിനിൽ ബാബു, മാർക്കറ്റിംഗ് ബിനു ഫോർത്ത്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സതീഷ് കാവിൽക്കോട്ട, പ്രൊഡക്ഷൻ കൺടോളർ ഡിക്സണ്‍ പൊടുത്താസ്, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ശാലു പേയാട്. പാപ്പന് ശേഷമുള്ള സുരേഷ് ഗോപിയുടെ അടുത്ത ത്രില്ലർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

ALSO READ : ക്ലൈമാക്സ് ഫൈറ്റിന് മാത്രം ഒന്നര കോടി; 'ജെഎസ്കെ'യിലെ സംഘട്ടനരംഗം പൂര്‍ത്തിയാക്കി സുരേഷ് ഗോപി

click me!