ഗോകുല്‍ സുരേഷിനൊപ്പം അനാര്‍ക്കലി മരക്കാര്‍; 'ഗഗനചാരി' ട്രെയ്‍ലര്‍

By Web Team  |  First Published Jul 15, 2023, 6:47 PM IST

മോക്കുമെന്‍ററി ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം


ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാര്‍ക്കലി മരക്കാര്‍, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ഗഗനചാരി എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍‌ പുറത്തെത്തി. സയന്‍സ് ഫിക്ഷന്‍ കോമഡി എന്ന കൗതുകമുണര്‍ത്തുന്ന ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ 2.04 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. നേരത്തെ സാജന്‍ ബേക്കറി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അരുണ്‍ ചന്ദു.

അവതരണത്തിലും സവിശേഷതയുമായി എത്തുന്ന ചിത്രം മോക്കുമെന്‍ററി ശൈലിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസ് ആണ് നിർമ്മാണം. ശിവ സായി, അരുൺ ചന്ദു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ. സംഗീതം പ്രശാന്ത് പിള്ള. കലാസംവിധാനം എം ബാവ. എഡിറ്റിംഗ് അരവിന്ദ് മന്മഥൻ, സീജേ അച്ചു. കള എന്ന സിനിമയ്ക്ക് ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ഫിനിക്സ് പ്രഭു ആണ് ആക്ഷൻ ഡയറക്ടര്‍. വിഎഫ്എക്സിന് പ്രാധാന്യമുള്ള ചിത്രത്തിന് ഗ്രാഫിക്സ് ഒരുക്കുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് കൊച്ചിയിലാണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്. പിആർഒ എ എസ് ദിനേശ്,‌ ആതിര ദിൽജിത്ത്. 

Latest Videos

അതേസമയം പുറത്തെത്താനിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയിലും ഗോകുല്‍ സുരേഷിന് വേഷമുണ്ട്. ടോണി ടൈറ്റസ് എന്ന പ്രാധാന്യമുള്ളൊരു കഥാപാത്രത്തെയാണ് ഗോകുല്‍ അവതരിപ്പിക്കുന്നത്. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമാണ് കിംഗ് ഓഫ് കൊത്ത. എതിരെ, അമ്പലമുക്കിലെ വിശേഷങ്ങള്‍ എന്നിവയാണ് ഗോകുലിന്‍റേതായി പുറത്തെത്താനുള്ള മറ്റ് ചിത്രങ്ങള്‍.

ALSO READ : 'സീസണ്‍ 5 ലേക്ക് വിളിച്ചിരുന്നു'; ബിഗ് ബോസിന്‍റെ ക്ഷണം നിരസിച്ചതിനുള്ള കാരണം പറഞ്ഞ് ആരതി പൊടി

'ഗഗനചാരി' ട്രെയ്‍ലര്‍ ഇവിടെ കാണാം

click me!