സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായ 'ഗഗനചാരി': വ്യത്യസ്തമായ ട്രെയിലര്‍ ഇറങ്ങി

By Web Team  |  First Published Jun 19, 2024, 7:36 AM IST

 'സാജന്‍ ബേക്കറി'ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈചിത്രത്തിന്റെ ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ നിര്‍വ്വഹിക്കുന്നു.


കൊച്ചി: ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന  സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായ ഗഗനചാരി ഈ മാസം 21 ന് പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരക്കാര്‍ നായികയാവുന്നു. 'സാജന്‍ ബേക്കറി'ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈചിത്രത്തിന്റെ ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ നിര്‍വ്വഹിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ശിവ സായി, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണം എഴുതുന്നു.

Latest Videos

പ്രശാന്ത് പിള്ളയാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം അരവിന്ദ് മന്മഥന്‍, സീജേ അച്ചു. കള എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വിഎഫ്എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷാന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, ഗാനരചന വിനായക് ശശികുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ബുസി ബേബി ജോണ്‍, കലാസംവിധാനം എം ബാവ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍ അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ് രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്, ക്രിയേറ്റീവ്‌സ് അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്  ആത്മ, പി ആർ ഒ- എ എസ് ദിനേശ്.

പ്രണയം തുളുമ്പുന്ന വരികളിൽ അലിഞ്ഞ് ഷെയിൻ; തരംഗമായി 'ഹാൽ' ടീസർ

നവാഗതർ ഒന്നിക്കുന്ന 'സമാധാന പുസ്തകം', ജൂലായ് 19ന് തീയേറ്റർ റിലീസിന് ഒരുങ്ങി
 

click me!