FIR Trailer : വിഷ്‍ണു വിശാലിനൊപ്പം മഞ്ജിമ മോഹന്‍; 'എഫ് ഐ ആര്‍' ട്രെയ്‍ലര്‍

By Web Team  |  First Published Feb 3, 2022, 5:45 PM IST

തീവ്രവാദം പശ്ചാത്തലമാക്കുന്ന ചിത്രം


വിഷ്‍ണു വിശാലിനെ (Vishnu Vishal) നായകനാക്കി മനു ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'എഫ് ഐ ആറി'ന്‍റെ (FIR) ട്രെയ്‍ലര്‍ പുറത്തെത്തി. തീവ്രവാദിയെന്ന മുദ്രകുത്തലില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന 'ഇര്‍ഫാന്‍ അഹമ്മദ്' എന്ന കഥാപാത്രമായാണ് വിഷ്‍ണു വിശാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ജിമ മോഹന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

റെയ്‍സ വില്‍സണ്‍, റെബ മോണിക്ക ജോണ്‍, ഗൗതം വസുദേവ് മേനോന്‍, മാല പാര്‍വ്വതി എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം അരുള്‍ വിന്‍സെന്‍റ്. കലാസംവിധാനം ഇന്ദുലാല്‍ കവീട്, വസ്ത്രാലങ്കാരം പൂര്‍ത്തി പ്രവീണ്‍, സംഗീതം അശ്വത്ഥ്, എഡിറ്റിംഗ് പ്രസന്ന ജി കെ, അഡീഷണല്‍ സ്ക്രീന്‍പ്ലേ ദിവ്യാങ്ക ആനന്ദ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ സീഡ് സ്റ്റുഡിയോസ് (സുരെന്‍ ജി, എസ് അഴകിയകോതന്‍), ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ അനിത മഹേന്ദ്രന്‍, വിവി സ്റ്റുഡിയോസിന്‍റെ ബാനറില്‍ ശുഭ്ര, ആര്യന്‍ രമേശ്, വിഷ്‍ണു വിശാല്‍ എന്നിവരാണ് നിര്‍മ്മാണം. ഫെബ്രുവരി 11ന് തിയറ്ററുകളില്‍ എത്തും.

Latest Videos

click me!