പഴയ പ്രതികാരവുമായി എത്തുന്ന ശക്തനായ ഒരു വില്ലനെയാണ് പുതിയ ചിത്രത്തില്‍ നേരിടുന്നത് എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ഡാന്‍റെ എന്ന വില്ലനെ അവതരിപ്പിക്കുന്നത് ജേസൺ മോമോവയാണ്.
ഹോളിവുഡ്: ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചലച്ചിത്ര പരമ്പരയിലെ പത്താമത്തെ ചിത്രമായ ഫാസ്റ്റ് എക്‌സ്. ആഗോള ബോക്സ് ഓഫീസില്‍ ഏറ്റവും ജനപ്രിയവുമായ ഫ്രാഞ്ചൈസികളിലൊന്നിന്‍റെ ക്ലൈമാക്സിന്‍റെ അരംഭമാണ് ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. രണ്ട് പാര്‍ട്ട് ആയിട്ടായിരിക്കും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ അവസാനം. അതില്‍ ആദ്യത്തേതാണ് ഫാസ്റ്റ് എക്‌സ്. 20 വര്‍ഷം മുന്‍പ് ആരംഭിച്ച ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ ഒട്ടുമിക്ക പ്രധാന കഥാപാത്രങ്ങളും ഫാസ്റ്റ് എക്‌സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
നിരവധി ത്രില്ലിംഗ് മിഷനുകളിലൂടെ അസാധ്യമായ പ്രതിബന്ധങ്ങൾ തട്ടിമാറ്റാറുള്ള വിൻ ഡീസൽ അവതരിപ്പിക്കുന്ന ഡോം ടൊറെറ്റോയും അയാളുടെ ഫാമിലിയും. പഴയ പ്രതികാരവുമായി എത്തുന്ന ശക്തനായ ഒരു വില്ലനെയാണ് പുതിയ ചിത്രത്തില്‍ നേരിടുന്നത് എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ഡാന്‍റെ എന്ന വില്ലനെ അവതരിപ്പിക്കുന്നത് ജേസൺ മോമോവയാണ്.
ക്ലാഷ് ഓഫ് ദി ടൈറ്റൻസ്, ദി ഇൻക്രെഡിബിൾ ഹൾക്ക് എന്നിവ സംവിധാനം ചെയ്ത ലൂയിസ് ലെറ്റേറിയറാണ് ഫാസ്റ്റ് എക്‌സ് സംവിധാനം ചെയ്യുന്നത്. മിഷേൽ റോഡ്രിഗസ്, ടൈറീസ് ഗിബ്‌സൺ, ക്രിസ് ബ്രിഡ്ജസ്, നതാലി ഇമ്മാനുവൽ, ജോർഡാന ബ്രൂസ്റ്റർ, സുങ് കാങ്, ജേസൺ സ്റ്റാതം, ജോൺ ഈസ്റ്റ് വുഡ്, സ്‌കോട്ട് ഈസ്റ്റ് വുഡ് എന്നിവർ ചിത്രത്തിലുണ്ട്. ഓസ്‌കാർ ജേതാക്കളായ ഹെലൻ മിറനും, ചാർലിസ് തെറോണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ദൃശ്യം ഹോളിവുഡ് റീമേക്ക് വരുന്നു; പിന്നാലെ കൊറിയന്‍, ജപ്പനീസ് പതിപ്പുകള്‍
ആറു മാസമായി കാത്തിരിക്കുന്നു; ചെന്നൈയില്‍ സംഗീത പരിപാടി ഇല്ലാത്ത കാരണം വ്യക്തമാക്കി എആര്‍ റഹ്മാന്‍