ഒരു കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റുന്ന ഒരു കുടുംബനാഥനായാണ് വിജയ് ദേവരകൊണ്ടയെ ട്രെയിലറില്‍ കാണിക്കുന്നത്.
ഹൈദരാബാദ്: പരശുറാം പെറ്റ്‌ല സംവിധാനം ചെയ്ത ഫാമിലി റൊമാന്‍റിക് കോമഡി ചിത്രം ഫാമിലി സ്റ്റാര്‍ ട്രെയിലര്‍ പുറത്തിറങ്ങി. നടൻ വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകന്‍. വ്യാഴാഴ്ചയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. മൃണാൽ ഠാക്കൂറാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദില്‍ രാജു നിര്‍മ്മിക്കുന്ന ചിത്രം വരുന്ന ഏപ്രില്‍ അഞ്ചിനാണ് റിലീസിന് ഒരുങ്ങുന്നത്.
ഒരു കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റുന്ന ഒരു കുടുംബനാഥനായാണ് വിജയ് ദേവരകൊണ്ടയെ ട്രെയിലറില്‍ കാണിക്കുന്നത്. മൃണാളിനെ കണ്ടുമുട്ടുന്നതും അവരുടെ പ്രണയവും. കുടുംബത്തില്‍ അവര്‍ നേരിടുന്ന പ്രയാസങ്ങളും മറ്റുമാണ് ട്രെയിലറില്‍ അവതരിപ്പിക്കുന്നത്. ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയായി ഒരുങ്ങിയിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിന് എത്തുന്നത്. സംവിധായകന്‍റെ തന്നെയാണ് തിരക്കഥയും.
ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകൻ പരശുറാം എന്നിവർക്കൊപ്പം സംഗീതസംവിധായകനായി ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്. ഗീതാ ഗോവിന്ദത്തിനായി ഗോപി സുന്ദർ ഒരുക്കിയ ഇങ്കേം ഇങ്കേം എന്ന ഗാനം കേരളത്തിലുൾപ്പെടെ തരംഗമായിരുന്നു. ഫാമിലി സ്റ്റാറിനുവേണ്ടി സിദ് ശ്രീറാം ആലപിച്ച ഗാനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
2022 ൽ പുറത്തിറങ്ങിയ സർക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. കെ യു മോഹനനാണ് ഛായാഗ്രഹണം.കലാസംവിധാനം: എ.എസ് പ്രകാശ്, എഡിറ്റർ: മാർത്താണ്ഡം കെ വെങ്കിടേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിംഗ് : ട്രെൻഡി ടോളി (ദിലീപ് & തനയ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്താ പ്രചാരണം പി ശിവപ്രസാദ്.
ആലിയ ഭട്ടിന് വില്ലനായി എത്തുന്നത് ബോബി ഡിയോള്‍
പതിനാറ് കൊല്ലം ഒരു ചിത്രത്തിന് വേണ്ടിയോ?; 'ആടുജീവിതം' അക്ഷയ് കുമാറിനെ ഞെട്ടിച്ചത് ഇങ്ങനെ- വീഡിയോ