സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം
ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രം ഫാമിലി എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. 1.44 മിനിറ്റ് ആണ് പുറത്തെത്തിയ ട്രെയ്‍ലറിന്‍റെ ദൈര്‍ഘ്യം. സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പ്രീമിയര്‍ 2023 ലെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ വച്ച് ആയിരുന്നു. പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് കൊച്ചിയില്‍ വച്ച് ട്രെയ്‍ലര്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്.
സോണി എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ കണ്ണിലൂടെയാണ് ചിത്രം ഇതള്‍ വിരിയുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു കേരളീയ ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം നാട്ടുജീവിതത്തിലെ പരസ്പരവൈരുദ്ധ്യങ്ങളെ ചേര്‍ത്തുവെക്കുന്നു. വിനയ് ഫോര്‍ട്ട് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 111 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. സംവിധായകന്‍ തന്നെ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ന്യൂട്ടണ്‍ സിനിമ ആണ്. ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജലീല്‍ ബാദുഷ, പ്രൊഡക്ഷന്‍ മാനേജര്‍ അംശുനാഥ് രാധാകൃഷ്ണന്‍, കലാസംവിധാനം അരുണ്‍ ജോസ്, സംഗീതം ബേസില്‍ സി ജെ, ലൊക്കേഷന്‍ സിങ്ക് സൗണ്ട് ആദര്‍ശ് ജോസഫ് പാലമറ്റം, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ശ്രീകുമാര്‍ നായര്‍, മേക്കപ്പ് മിറ്റ ആന്‍റണി, വസ്ത്രാലങ്കാരം ആര്‍ഷ ഉണ്ണിത്താന്‍, വി എഫ് എക്സ് സ്റ്റുഡിയോ എഗ്ഗ്വൈറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ തൗഫീഖ് ഹുസൈന്‍, ഫസ്റ്റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ വിപിന്‍ വിജയന്‍, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് കെന്‍ഷിന്‍, റെമിത്ത് കുഞ്ഞിമംഗലം, പബ്ലിസിറ്റി ഡിസൈന്‍സ് ദിലീപ് ദാസ്.
ഡോണ്‍ പാലത്തറയുടെ ആറാമത്തെ ചിത്രമാണ് ഫാമിലി. ശവം, വിത്ത്, 1956, മധ്യ തിരുവിതാംകൂര്‍ എവരിതിംഗ് ഈസ് സിനിമ, സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം എന്നിവയാണ് ഈ സംവിധായകന്‍റെ മുന്‍ ചിത്രങ്ങള്‍.
ALSO READ : 'ഫൈറ്റ് ക്ലബ്ബ്' തിയറ്ററില്‍ മിസ് ആയോ? ഒടിടിയില്‍ കാണാം, സ്ട്രീമിംഗ് ആരംഭിച്ചു