ഈ മലയാളി താരത്തെ മനസിലായോ? ഞെട്ടിക്കാന്‍ 'എക്സിറ്റ്', ടീസര്‍

By Web Team  |  First Published Jan 20, 2024, 8:29 AM IST

തമിഴ് നടൻ ശ്രീറാമും മുഖ്യ വേഷത്തില്‍


വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന 'എക്സിറ്റ്' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. സൈന മൂവീസ് ആണ് ടീസർ പുറത്തിറക്കിയത്. ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽത്തന്നെ ടീസർ മികച്ച അഭിപ്രായം നേടുകയും ചെയ്തു. ചങ്ങലയിൽ പൂട്ടിയിട്ട ഒരു മനുഷ്യൻ്റെ വിചിത്രമായ രൂപവും മൃഗസമാനമായ പ്രകൃതവും കാണിക്കുന്നതാണ് ടീസർ. സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ഫോക്സി ആക്ഷൻ സർവൈവൽ ചിത്രമാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു.

മലയാളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇറങ്ങുന്ന ചിത്രം ഒറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് പറയുന്നത്. മലയാളത്തിന് പുറമെ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുക. നവാഗതനായ അനീഷ് ജനാർദ്ദനൻ്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തില്‍ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. 

Latest Videos

വിശാഖിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, ഇടവേള ബാബു, റെനീഷ റഹ്‍മാന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പസംഗ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവാണ് ശ്രീരാം. ഛായാഗ്രഹണം റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, സംഗീതം ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, കലാസംവിധാനം എം കോയാസ്, കോസ്റ്റ്യൂം ഡിസൈൻ ശരണ്യ ജീബു, മേക്കപ്പ് സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്ടർ അമൽ ബോണി, ഡിഐ ജോയ്നർ തോമസ്, ആക്ഷൻ റോബിൻച്ചാ, പിആർഒ മഞ്ജു ഗോപിനാഥ്. ഡിസൈൻസ് യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : രണ്ടാം വാരാന്ത്യത്തിലും 'ഓസ്‍ലര്‍ കുതിക്കും! കഴിഞ്ഞ 24 മണിക്കൂറില്‍ വിറ്റ ടിക്കറ്റുകളുടെ കണക്ക് പുറത്ത്

click me!