Eesho Teaser : നാദിര്‍ഷയുടെ 'ഈശോ'യെ അവതരിപ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും; ടീസര്‍

By Web Team  |  First Published Apr 2, 2022, 7:25 PM IST

നര്‍മ്മത്തിന് പ്രാധാന്യമുള്ള തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്


ജയസൂര്യയെ (Jayasurya) ടൈറ്റില്‍ കഥാപാത്രമാക്കി നാദിര്‍ഷ (Nadirshah) സംവിധാനം ചെയ്‍ത ഈശോ (Eesho) എന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ടീസര്‍ പുറത്തിറക്കിയത്. നര്‍മ്മത്തിന് പ്രാധാന്യമുള്ള തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണാണ് നിര്‍മ്മാണം. സുനീഷ് വാരനാട് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെയാണ് ചിത്രത്തിലെ താരനിര. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബൈ എന്നിവിടങ്ങളിലായിയിരുന്നു ചിത്രീകരണം. പ്രദർശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റോബി വർഗീസ് ആണ്. നാദിർഷ തന്നെയാണ് സംഗീത സംവിധാനം. എൻ എം ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. റീറെക്കോർഡിങ്ങ് ജേക്സ് ബിജോയ്, വരികള്‍ സുജേഷ് ഹരി, കലാസംവിധാനം സുജിത് രാഘവ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം അരുൺ മനോഹർ, ആക്ഷൻ കൊറിയോഗ്രഫി ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി ബൃന്ദ മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് വിജീഷ് പിള്ളൈ, കോട്ടയം നസീർ, മേക്കപ്പ് പി വി ശങ്കർ, സ്റ്റിൽസ് സിനറ്റ് സേവ്യർ, ഡിസൈൻ ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

Latest Videos

ബി​ഗ് ബോസിൽ മോഹൻലാൽ ഇന്നെത്തും; എലിമിനേഷൻ, വൈൽഡ് കാർഡ് എൻട്രി ഉണ്ടാകുമോ?

കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ടെലിവിഷൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബി​ഗ് ബോസ്(Bigg Boss) മലയാളം സീസൺ നാലിന് തുടക്കമായത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ 17 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുന്നത്. ഷോ തുടങ്ങി ഒരുവാരം പിന്നിടുമ്പോൾ തന്നെ മത്സരാർത്ഥികളെ കുറിച്ചുള്ള ഏകദേശ ധാരണകൾ പ്രേക്ഷകർക്ക് ലഭിച്ചു കഴിഞ്ഞു. ഇതിനോടകം ഹൗസിലെ സാമാധാനാന്തരീക്ഷം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് എപ്പിസോഡുകളിൽ നിന്നും വ്യക്തമായി കഴിഞ്ഞു.  ഇന്ന് ബി​ഗ് ബോസ് സീസൺ 4ലെ ആദ്യ വീക്കൻഡ് ആണ്. അതായത് ഷോ അവതാരകനായ മോഹൻലാൽ എത്തുന്ന ദിവസം. 

മോഹൻലാൽ എത്തുന്ന എപ്പിസോഡ് ആയതുകൊണ്ട് തന്നെ എന്തൊക്കെയാകും ബി​ഗ് ബോസ് വീട്ടിൽ ഇന്ന് കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ക്യാപ്റ്റൻ ഒഴികെയുള്ള പതിനാറ് മത്സരാർത്ഥികളും ഈ ആഴ്ച ഡയറക്ട് നോമിനേഷനിൽ ആയിരിക്കുകയാണ്. ഇതിൽ ആരൊക്കെ വീട്ടിൽ തുടർന്നു കാണുമെന്നും കാണില്ലാ എന്നുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു. ഇന്ന് വൈൽഡ് കാർഡ് എൻട്രി ഉണ്ടാകുമോ എന്നും ബി​ഗ് ബോസ് ആരാധകർ ചോദിക്കുന്നുണ്ട്. ജാസ്മിനെയും റോബിനെയും മോഹൻലാൽ ശകാരിക്കുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നു. 

അതേസമയം, ആദ്യ രണ്ട് ദിവസം പരസ്പരം പരാതി പറയുകയായിരുന്നെങ്കില്‍ നലാം ദിവസത്തില്‍ എത്തിയപ്പോള്‍ നേര്‍ക്കുനേര്‍ മത്സരച്ചൂടിലേക്ക് ബി​ഗ് ബോസ് മത്സരാർത്ഥികൾ എത്തിയിരുന്നു. ലക്ഷ്മി പ്രിയയ്ക്ക് എതിരെ ആയിരുന്നു ആദ്യം ഷോയിൽ വിമർശനങ്ങൾ ഉയർന്നത്. ലക്ഷ്മി സ്വയം ലീഡർഷിപ്പ് എടുക്കുന്നു എന്നതായിരുന്നു മറ്റ് മത്സരാർത്ഥികളുടെ പരാതി. ജാസ്മിനും നിമിഷയും ഡെയ്സിയും ലക്ഷ്മിക്ക് എതിരെ നടത്തിയ പരാമർശങ്ങളും ശ്രദ്ധനേടിയിരുന്നു 

എന്നാൽ, ഡോ. റോബിനും ജാസ്മിനും തമ്മിലുള്ള പോരിനായിരുന്നു പിന്നീട് ബി​ഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. വീക്കിലി ടാസ്ക് മുതലായിരുന്നു ഇരുവരും തമ്മിലുള്ള പോരിന് തുടക്കം കുറിച്ചത്. ടാസ്ക്കിലെ പാവ ക്യാപ്റ്റന്റെ മുറിയിൽ ഒളിപ്പിച്ചത് താനാണെന്ന് ആദ്യം റോബിൻ പറയാത്തതായിരുന്നു തുടക്കം. പിന്നീട് നടന്ന എപ്പിസോഡുകളിൽ ഇരുവരുടെയും തർക്കം മുറുകുന്നതയാണ് പ്രേക്ഷകർ കണ്ടത്. ഇതിനോടകം തന്നെ ഷോയിൽ റോബിന്റെ സ്ട്രാറ്റർജി എത്രത്തോളമാണെന്ന് സഹമത്സരാർത്ഥികൾക്ക് മനസ്സിലായി കഴിഞ്ഞു. എന്തായാലും ഷോയുടെ ആദ്യ വീക്കൻഡ് ആയ ഇന്ന് എന്തൊക്കെയാകും ബി​ഗ് ബോസിൽ നടക്കുക എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. 

click me!