'ഇത് പുതിയ കിടു ടീം': ആരാധകരെ ത്രസിപ്പിച്ച് 'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' ഫൈനല്‍ ട്രെയിലര്‍

By Web Team  |  First Published Jul 20, 2024, 2:38 PM IST

റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്ന ട്രെയിലര്‍ മാര്‍വല്‍ മള്‍ട്ടി യൂണിവേഴ്സിലെ കഥയാണ് എന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്.


ഹോളിവുഡ്: 'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഡെഡ്‌പൂൾ 3 ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്ന ട്രെയിലര്‍ മാര്‍വല്‍ മള്‍ട്ടി യൂണിവേഴ്സിലെ കഥയാണ് എന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. 

റയാൻ റെയ്നോൾഡ്സ് ആണ് വേഡ് വിൽസൺ എന്ന ഡെഡ്പൂളായെത്തുന്നത്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് ഡെഡ്‌പൂളിനെ ഔദ്യോഗികമായി ചേര്‍ക്കുന്ന രീതിയില്‍ എത്തിയ ടീസറിന് ശേഷം ചിത്രത്തെക്കുറിച്ച് വ്യക്തമായ പ്ലോട്ട്  നല്‍കുന്നതാണ് ഫൈനല്‍  ട്രെയിലര്‍. പഴയ വോൾവറിൻ, എക്സ്മാന്‍, ലോഗന്‍ ചിത്രങ്ങളിലെ ഹ്യൂ ജാക്ക്‌മാന്‍റെ രംഗങ്ങള്‍ അടക്കം ചേര്‍ത്താണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്. 

Latest Videos

തന്‍റെ പ്രിയപ്പെട്ടവരെ രക്ഷിക്കാന്‍ മറ്റൊരു യൂണിവേഴ്സിലെ വോൾവറിൻ എന്ന എക്സ് മാന്‍റെ പിന്തുണ തേടുന്ന ഡെഡ്‌പൂളിനെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള പോരാട്ടമാണ് ട്രെയിലറില്‍ മുഴുവന്‍. ക്ലാസിക് വോൾവറിൻ യെല്ലോ സ്യൂട്ടിലാണ് ഹ്യൂ ജാക്ക്‌മാന്‍റെ  വോൾവറിൻ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഡെഡ്‌പൂൾ വോൾവറിൻ എന്നീ ക്യാരക്ടറുകളുടെ സ്യൂട്ട് നിറം വച്ച് തന്നെയാണ് ടൈറ്റിലും തയ്യാറാക്കിയിരിക്കുന്നത്. 

2018ൽ പുറത്തിറങ്ങിയ ഡെഡ്പൂൾ 2വിന്റെ തുടർച്ച കൂടിയാണിത്. ഷോൺ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് പാന്തർ, നൈറ്റ് അറ്റ് ദി മ്യൂസിയം എന്നി ബോക്സോഫീസ് ഹിറ്റുകളുടെ സംവിധായകനാണ് അദ്ദേഹം. ചിത്രം ജൂലൈ 26ന് ചിത്രം റിലീസ് ചെയ്യും. എംസിയുവിലെ 38മത്തെ ചിത്രമായിട്ടായിരിക്കും ഇത് റിലീസ് ചെയ്യുക എന്നാണ് വിവരം. 

എക്സ് മാന്‍ ചിത്രങ്ങളില്‍ നിന്നും എംസിയുവിലേക്കുള്ള പുതിയ പാലം ആയിരിക്കും 'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' എന്നാണ് എംസിയു ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അടുത്ത സമയത്ത് ഇറങ്ങിയ എംസിയു ചിത്രങ്ങളും സീരിസുകളും കാര്യമായ ഹിറ്റ് സൃഷ്ടിക്കാത്ത കുറവ് 'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' നികത്തും എന്നാണ് മാര്‍വലിന്‍റെ പ്രതീക്ഷ.

സൂര്യ മൂന്ന് വ്യത്യസ്ത വേഷത്തില്‍: കങ്കുവയുടെ വന്‍ അപ്ഡേറ്റ് പുറത്തുവന്നു

'നിഗൂഢതയുടെ സഹോദരി' : ഡ്യൂണ്‍: പ്രൊഫെസിയിലെ തബുവിന്‍റെ ഫസ്റ്റ്ലുക്ക് പുറത്ത്, ഗംഭീര ടീസര്‍
 

click me!