ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടി; വന്‍ താരനിരയുമായി 'ക്രിസ്റ്റഫര്‍', ടീസര്‍

By Web Team  |  First Published Feb 3, 2023, 10:51 PM IST

അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്


ഉദയകൃഷ്ണ, ബി ഉണ്ണികൃഷ്ണന്‍, മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 9 ന് ആണ്. ചിത്രത്തിന്റെ ഒരു ടീസര്‍ നേരത്തെ പുറത്തെത്തിയത് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ റിലീസിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ രണ്ടാമത്തെ ടീസര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിത്രത്തിലെ വന്‍ താരനിരയെ അണിനിരത്തിയിട്ടുണ്ട്.

സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടര മണിക്കൂര്‍ ആണ് ദൈര്‍ഘ്യം. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാ​ഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. 

Latest Videos

ALSO READ : സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി, വധു അമേരിക്കന്‍ വിഷ്വല്‍ പ്രൊഡ്യൂസര്‍

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

click me!