സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് അലക്സ് ജോസഫ് ആണ്
ശ്രീനാഥ് ഭാസിയെ നായകനാക്കി അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചട്ടമ്പി എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയ്‍ലര്‍ പുറത്തെത്തി. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രം പേരുപോലെ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് അലക്സ് ജോസഫ് ആണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണവും അലക്സ് ആണ്. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കറിയ ജോര്‍ജ് ആയി ശ്രീനാഥ് ഭാസി എത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ജോണ്‍ മുട്ടാറ്റില്‍ എന്നാണ്. ജോസ് രാജി ആയി മൈഥിലിയും എത്തുന്നു. ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദരം, ചിലംബൻ, ആസിഫ് യോഗി, ജോജി, ബിസൽ, റീനു റോയ്, സജിൻ പുലക്കൻ, ഉമ, ജി കെ പന്നൻകുഴി, ഷൈനി ടി രാജൻ, ഷെറിൻ കാതറിൻ, അൻസൽ ബെൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : 'ആര്‍ആര്‍ആര്‍' അല്ല; ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ഗുജറാത്തി ചിത്രം
സഹ നിർമ്മാതാക്കൾ സിറാജ്, സന്ദീപ്, ജോൺസൺ, ഷാനിൽ, ജെസ്ന ആഷിം, ലൈൻ പ്രൊഡ്യൂസർ കേറ്റ് ഡാർലിംഗ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ്, സംഗീത സംവിധായകൻ ശേഖർ മേനോൻ, കലാസംവിധാനം സെബിൻ തോമസ്, എഡിറ്റിംഗ് ജോയൽ കവി, വസ്ത്രാലങ്കാരം മാഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ അരുണ്‍ രാമവർമ്മ, ഫൈനൽ അറ്റ്മോസ് മിക്സ് ഡാൻ ജോസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, സ്റ്റണ്ട് ഫീനിക്സ് പ്രഭു, അസോസിയേറ്റ് ഡയറക്റ്റേഴ്‍സ് സുദർശൻ, നാരായണൻ ഷിബിൻ, മുരുകേഷ്, സ്ക്രിപ്റ്റ് സൂപ്പർവൈസർ മഹേഷ് മോഹൻ, വിഎഫ്എക്സ്, ടൈറ്റിൽ ആനിമേഷൻ കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, വിഎഫ്എക്‌സ് സൂപ്പർവൈസർ വിവേക് ലാൽ, ഡി ഐ കളറിസ്റ്റ് ശ്രീകുമാർ നായർ, സ്റ്റുഡിയോ സിനിമാ സലൂൺ, സൗണ്ട് റെക്കോർഡിസ്റ്റ് ജിത്തു സി രത്നം, പിആർ സ്ട്രാറ്റജി കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, കൊച്ചി, പിആർഒ ആതിര ദിൽജിത്ത്, വിതരണം മാജിക് ഫ്രെയിംസ്. ഡിസൈൻസ് യെല്ലോ ടൂത്സ്, മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത്, സ്റ്റിൽ ഫോട്ടോഗ്രാഫർ അഖിൽ രാജ്, സ്പോട്ട് എഡിറ്റർ അനന്ദു ചക്രവർത്തി, സ്‌റ്റോറിബോർഡ് വിവി അന്യഗ്രഹജീവി.