സംവിധാനം കബിര്‍ ഖാൻ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ മുരളീകാന്ത് പഢേക്കര്‍ എന്ന ചന്ദു ചാമ്പ്യനായി കാര്‍ത്തിക് ആര്യൻ എത്തുന്നു.
മുംബൈ: കാര്‍ത്തിക് ആര്യൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ചന്ദു ചാമ്പ്യൻ. കാര്‍ത്തിക് ആര്യൻ യുവ നടൻമാരില്‍ ബോളിവുഡില്‍ മുൻനിരയിലാണ്. അതിനാല്‍ ചന്ദു ചാമ്പ്യൻ എന്ന സിനിമയ്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടത്.
സംവിധാനം കബിര്‍ ഖാൻ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ മുരളീകാന്ത് പഢേക്കര്‍ എന്ന ചന്ദു ചാമ്പ്യനായി കാര്‍ത്തിക് ആര്യൻ എത്തുന്നു. ചിത്രത്തിന്‍റെ റിലീസ് ജൂലൈ 14ന് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയാണ് ചന്ദു ചാമ്പ്യൻ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവൻ അറോറയ്‍ക്കും പലക് ലാല്‍വാനിക്കുമൊപ്പം ചിത്രത്തില്‍ അഡോണിസും ഒരു നിര്‍ണായക വേഷത്തിലെത്തുന്നു.
നേരത്തെ ചിത്രത്തിന്‍റെ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. യൂണിഫോമും തൊപ്പിയും ധരിച്ച താരത്തെയാണ് ചിത്രത്തിന്റെ അന്ന് പുറത്തുവിട്ട പോസ്റ്ററില്‍ കാണാനായത്. ഒരു ചാമ്പ്യനാകുകയെന്നത് ഇന്ത്യക്കാരന്റെ രക്തത്തിലുള്ളതാണെന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കാര്‍ത്തിക് ആര്യൻ എഴുതിയതും ആകര്‍ഷണമായിരുന്നു എന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.
കായികതാരത്തിന്റെ അസാധാരണമായ യഥാര്‍ഥ ജീവിത കഥ പ്രമേയമാക്കുന്ന ചന്ദു ചാമ്പ്യന്റെ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റായി മാറുകയും ചെയ്‍തിരുന്നു. 1983 ന് ശേഷം വീണ്ടും ഒരു ബയോപിക് ഒരുക്കുകയാണ് കബീര്‍ ഖാന്‍. സാജിത് നഡ്വാലയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നടത്തുന്നത്. പ്രീതമാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
undefined
ഹൗസ്ഫുൾ 5 ചിത്രത്തില്‍ നിന്നും അനില്‍ കപൂര്‍ പിന്‍മാറി
'പുഷ്പ 2: ദ റൂൾ' ചിത്രത്തിന് വന്‍ തിരിച്ചടി? ; ഒന്നാം ഭാഗത്തിലെ നിര്‍ണ്ണായക വ്യക്തി പിന്‍മാറി