ത്രില്ലടിപ്പിക്കാന്‍ 'ചാട്ടുളി'; ഷൈന്‍ ടോം ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

By Web Team  |  First Published Jul 15, 2023, 11:05 PM IST

അട്ടപ്പാടിയിൽ ചിത്രീകരണം  പൂർത്തിയാക്കിയ ചിത്രം


ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ചാട്ടുളി എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‍ലര്‍ റിലീസ് ആയി. അട്ടപ്പാടിയിൽ ചിത്രീകരണം  പൂർത്തിയാക്കിയ ഈ ചിത്രത്തിൽ കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലത ദാസ്, വർഷ പ്രസാദ് തുടങ്ങിയവരും അഭിനയിക്കുന്നു.

നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. കഥ, തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി എഴുതുന്നു. പ്രമോദ് കെ പിള്ളയാണ് ഛായാ​ഗ്രാഹകന്‍. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആൻ്റണി പോൾ എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവരാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 

Latest Videos

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അജു വി എസ്, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, എഡിറ്റർ അയൂബ് ഖാൻ, കല അപ്പുണ്ണി സാജൻ, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം രാധാകൃഷ്ണൻ മങ്ങാട്, അസോസിയേറ്റ് ഡയറക്ടർ രാഹുൽ കൃഷ്ണ, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ് കൃഷ്ണകുമാർ ഭട്ട്, നൗഫൽ ഷാജ് ഉമ്മർ, ഡോ. രജിത്കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാബുരാജ് മനിശ്ശേരി, ജബ്ബാർ മതിലകം, ലൊക്കേഷൻ മാനേജർ പ്രസാദ് കൃഷ്ണപുരം,
സംഘട്ടനം ബ്രൂസ്‌ ലി രാജേഷ്, പ്രദീപ് ദിനേശ്, സ്റ്റിൽസ് അനിൽ പേരാമ്പ്ര, പരസ്യകല ആന്റണി സ്റ്റീഫൻ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'സീസണ്‍ 5 ലേക്ക് വിളിച്ചിരുന്നു'; ബിഗ് ബോസിന്‍റെ ക്ഷണം നിരസിച്ചതിനുള്ള കാരണം പറഞ്ഞ് ആരതി പൊടി

'ചാട്ടുളി' സിനിമയുടെ ട്രെയ്‍ലര്‍

click me!