റെഡ് ഹള്‍ക്ക് എത്തി; പുതിയ 'ക്യാപ്റ്റന്‍ അമേരിക്ക' പടത്തിന്‍റെ ട്രെയിലര്‍

By Web Team  |  First Published Nov 11, 2024, 8:13 AM IST

മാര്‍വല്‍ സ്റ്റുഡിയോയുടെ പുതിയ സൂപ്പര്‍ ഹീറോ ചിത്രം ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 


ഹോളിവുഡ്: മാര്‍വല്‍ സ്റ്റുഡിയോയുടെ പുതിയ സൂപ്പര്‍ ഹീറോ ചിത്രം ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ടൈറ്റിൽ കഥാപാത്രമായി ആന്‍റണി മാക്കി എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലറിന് രണ്ടര മിനിറ്റിലധികം ദൈർഘ്യമുണ്ട്. യുഎസിനെതിരെ നടക്കുന്ന ആഗോള ഗൂഢാലോചനയാണ് ഇത്തവണ ക്യാപ്റ്റന്‍ അമേരിക്കയുടെ വിഷയം. 

ഹാരിസൺ ഫോർഡ് അഭിനയിക്കുന്ന കേണല്‍ റോസിന്‍റെ റെഡ് ഹൾക്ക് എന്ന കഥാപാത്രത്തെ നേരിടുന്ന ആന്‍റണി മാക്കിയുടെ ക്യാപ്റ്റൻ അമേരിക്കയാണ് ട്രെയിലറിലെ പ്രധാന ഹൈലൈറ്റ്. ജൂലിയസ് ഓനാ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രത്തിൽ ഡാനി റാമിറെസ്, ഷിറ ഹാസ്, സോഷ റോക്മോർ, കാൾ ലംബ്ലി, ജിയാൻകാർലോ എസ്പോസിറ്റോ, ലിവ് ടൈലർ, ടിം ബ്ലേക്ക് നെൽസൺ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നു. 

Latest Videos

undefined

ഐക്കോണിക്ക് ക്യാരക്ടറായ സ്റ്റീവ് റോജേഴ്‌സ് എന്ന ക്യാപ്റ്റൻ അമേരിക്ക മൂന്ന് ക്യാപ്റ്റന്‍ അമേരിക്ക സിനിമകളിലും നാല് അവഞ്ചേഴ്‌സ് സിനിമകളിലും വന്ന ശേഷമാണ് എംസിയുവില്‍ നിന്നും വിടവാങ്ങിയത്. തുടര്‍ന്നാണ് ആന്‍റണി മാക്കി ക്യാപ്റ്റൻ അമേരിക്കയായി എത്തിയത്. അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിമിലെ സ്റ്റീവ് റോജേഴ്‌സ് വിടവാങ്ങുമ്പോള്‍ ആന്‍റണി മാക്കിയുടെ ഫാല്‍ക്കണിന് ഐക്കണിക് വൈബ്രേനിയം ഷീൽഡ് സമ്മാനിച്ച് ഈ സ്ഥാനം നല്‍കിയിരുന്നു. ക്യാപ്റ്റന്‍ അമേരിക്ക ആന്‍റ് വിന്‍റര്‍ സോള്‍ജ്യര്‍ സീരിസിലൂടെ ഇത് ഉറപ്പിക്കുകയും ചെയ്തിരുന്നു. 

അടുത്ത വര്‍ഷം ഫെബ്രുവരി 14നാണ് ചിത്രം ആഗോളതലത്തില്‍ റിലീസാകുന്നത്. ലാറ കാര്‍പ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. നേരത്തെ മിസ് മാര്‍വല്‍, മാര്‍വല്‍സ് എന്നീ എംസിയു പ്രൊഡക്ടുകള്‍ക്ക് ഇവര്‍ സംഗീതം നല്‍കിയിരുന്നു. ഹരിസണ്‍ ഫോര്‍ഡിന്‍റെ റെഡ് ഹള്‍ക്ക് ആണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ഇത് ആദ്യമായി അത് കാണിക്കുകയും ചെയ്യുന്നുണ്ട് ട്രെയിലറില്‍. 

ബജറ്റ് 3363 കോടി! എന്നിട്ടും നിര്‍മ്മാണം പൂര്‍ത്തിയായില്ല; ആ നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ നിര്‍മ്മാതാക്കള്‍?

'തൊട്ടാല്‍ വിവരമറിയും': തന്‍റെ മരണത്തിന് ശേഷം പോലും അയണ്‍ മാനില്‍ തൊട്ട് കളി വേണ്ടെന്ന് റോബർട്ട് ഡൗണി ജൂനിയർ

click me!