ഡെഡ്പൂള് 2 ഒരുക്കിയ സംവിധായകനാണ് ഡേവിഡ് ലെയ്ച്ച്
ബ്രാഡ് പിറ്റിനെ (Brad Pitt) നായകനാക്കി ഡേവിഡ് ലെയ്ച്ച് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ കോമഡി ചിത്രം ബുള്ളറ്റ് ട്രെയിനിന്‍റെ (Bullet Train) ട്രെയ്‍ലര്‍ പുറത്തെത്തി. ലേഡി ബഗ് എന്ന കൊലയാളിയാണ് ബ്രാഡ് പിറ്റിന്‍റെ കഥാപാത്രം. എന്നാല്‍ സ്വന്തം തൊഴിലില്‍ നിരന്തരം നിര്‍ഭാഗ്യം വേട്ടയാടുന്നയാളുമാണ് ലേഡിബഗ്. അയാള്‍ക്ക് ലഭിക്കുന്ന ഏറ്റവും പുതിയ മിഷന്‍ ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിനിലാണ്. പക്ഷേ അവിടെ അയാളെ കാത്തിരിക്കുന്നത് വലിയ അപായങ്ങളാണ്. സ്വന്തം ജീവന്‍ രക്ഷിക്കണമെങ്കില്‍ ലേഡിബഗിന് ആ ട്രെയിനിന് പുറത്തുകടന്നാലേ സാധിക്കൂ.
ജപ്പാന്‍ കഥാപശ്ചാത്തലമാക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സാക് ഓള്‍കെവിക്സ് ആണ്. കൊടാരോ ഇസാക എഴുതിയ മരിയ ബീറ്റില്‍ (ബുള്ളറ്റ് ട്രെയിന്‍ എന്ന പേരില്‍ ഇംഗ്ലീഷ് പരിഭാഷ) എന്ന നോവലിനെ ആസ്പദമാക്കിയാണ് സാക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡെഡ്പൂള്‍ 2 ഒരുക്കിയ സംവിധായകനാണ് ഡേവിഡ് ലെയ്ച്ച്. ജോയ് കിംഗ്, ആരോണ്‍ ടെയ്ലര്‍ ജോണ്‍സണ്‍, ബ്രയാന്‍ ടൈറി ഹെന്‍റി, ആന്‍ഡ്രൂ കോജി, ഹിറോയുകി സനാഡ, മൈക്കള്‍ ഷാനണ്‍, ബെനിറ്റോ എ മാര്‍ട്ടിനെസ് ഒകാഷ്യോ എന്നിവര്‍ക്കൊപ്പം സാന്ദ്ര ബുള്ളോക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കൊളംബിയ പിക്ചേഴ്സ്, ഫുക്കുവ ഫിലിംസ്, 87 നോര്‍ത്ത് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. ഓഗസ്റ്റ് 5ന് സാധാരണ സ്ക്രീനുകളിലും ഐ മാക്സിലും പ്രദര്‍ശനത്തിനെത്തും. സോണി പിക്ചേഴ്സ് റിലീസിംഗ് ആണ് വിതരണം.
കളക്ഷനില്‍ മൂന്നിലൊന്ന് കുറവുമായി തിങ്കളാഴ്ച; ബോക്സ് ഓഫീസില്‍ കൂപ്പുകുത്തി അക്ഷയ് കുമാറിന്‍റെ 'പൃഥ്വിരാജ്'
ബോളിവുഡ് സമീപ വര്‍ഷങ്ങളിലായി ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തിവരുന്ന താരമാണ് അക്ഷയ് കുമാര്‍ (Akshay Kumar). ഏറ്റവുമധികം 200 കോടി ക്ലബ്ബുകളില്‍ അംഗമായ ബോളിവുഡ് നടനും അക്ഷയ് കുമാര്‍ തന്നെ. എന്നാല്‍ കൊവിഡാനന്തരം അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ക്കും മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് സാധിക്കുന്നില്ല. ബെല്‍ബോട്ടവും ബച്ചന്‍ പാണ്ഡേയുമൊക്കെ പ്രതീക്ഷയുമായി വന്ന് ബോക്സ് ഓഫീസില്‍ വീണപ്പോള്‍ വിജയിച്ചത് സൂര്യവന്‍ശി മാത്രമായിരുന്നു. ഇപ്പോഴിതാ അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജും കളക്ഷന്‍ കണക്കുകളുടെ കാര്യത്തില്‍ ബോളിവുഡിന് നിരാശയാണ് സമ്മാനിക്കുന്നത്.
ALSO READ : വിവാഹ ക്ഷണക്കത്ത് വൈറല്‍; നയന്‍താരയ്ക്കും വിഘ്നേഷിനും ആശംസകളുമായി ആരാധകര്‍
വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്ന് നേടിയത് 44.40 കോടിയാണ്. ഒരു അക്ഷയ് കുമാര്‍ ചിത്രത്തെ സംബന്ധിച്ച് പ്രതീക്ഷയ്ക്ക് വിപരീതമാണ് ഇത്. റിലീസ് ദിനമായ വെള്ളിയാഴ്ച 10.70 കോടി നേടിയ ചിത്രം ശനിയാഴ്ച 12.60 കോടിയും ഞായറാഴ്ച 16.10 കോടിയും നേടിയിരുന്നു. എന്നാല്‍ ആദ്യ തിങ്കളാഴ്ചയായിരുന്ന ഇന്നലെ ഒറ്റ അക്കത്തിലേക്കാണ് കളക്ഷന്‍ കടന്നത്. വെറും 5 കോടി രൂപ മാത്രമാണ് ചിത്രം ഇന്നലെ നേടിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കാണ് ഇത്.