64 മോഡല്‍ ബുള്ളറ്റിലേറി ധ്യാന്‍ ശ്രീനിവാസന്‍; 'ബുള്ളറ്റ് ഡയറീസ്' ടീസര്‍

By Web Team  |  First Published Dec 9, 2022, 6:44 PM IST

പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക


ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം ബുള്ളറ്റ് ഡയറീസിന്‍റെ ടീസര്‍ പുറത്തെത്തി. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഒരു 64 മോഡല്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

ആൻസൺ പോൾ, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി, സലിം കുമാർ, അൽത്താഫ് സലീം, ശ്രീലക്ഷ്മി, സുധീര്‍ കരമന, ഷാലു റഹിം, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, കെ വി വി മനോജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി 3 എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫൈസൽ അലിയാണ് നിർവ്വഹിക്കുന്നത്. കൈതപ്രം, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. ലിബിന്‍ സ്കറിയ, സൂരജ് സന്തോഷ്, മേഘ ജോസ്‍കുട്ടി, ഷാന്‍ റഹ്മാന്‍ എന്നിവരാണ് പിന്നണി പാടിയിരിക്കുന്നത്.

Latest Videos

ALSO READ : അപ്രിയ സത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഭാരത സര്‍ക്കസ്'- റിവ്യൂ

എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. പ്രൊഡക്ഷൻ ഡിസൈനർ അനിൽ അങ്കമാലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഫി അയൂര്‍, കലാസംവിധാനം അജയൻ മങ്ങാട്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, പരസ്യകല യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്, അസോസിയേറ്റ് ഡയറക്ടേഴ്സ് ബിജേഷ് നാരായണന്‍, രാമചന്ദ്രന്‍ പൊയ്‍ലൂര്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരന്തൂർ, ആക്ഷന്‍ കൊറിയോഗ്രഫി റണ്‍ രവി, ഫീനിക്സ് പ്രഭു, നൃത്തസംവിധാനം റിഷ്ധാന്‍,  പി ആർ ഒ- എ എസ് ദിനേശ്.

click me!