മൊഴി, അഭിയും ഞാനും, കാട്രിന്‍ മൊഴി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ രാധാമോഹന്‍ ആണ് സംവിധാനം
കരിയറിലെ നല്ല സമയത്തിലൂടെയാണ് എസ് ജെ സൂര്യയുടെ ഇപ്പോഴത്തെ യാത്ര. നായകനായും പ്രതിനായകനായുമൊക്കെ എത്തുന്ന ചിത്രങ്ങള്‍ തിയറ്ററുകളില്‍ തുടര്‍ച്ചയായി ശ്രദ്ധിക്കപ്പെടുകയാണ്. ഇപ്പോഴിതാ അദ്ദേഹം നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്. ബൊമ്മൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രം റൊമാന്‍റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.
മൊഴി, അഭിയും ഞാനും, കാട്രിന്‍ മൊഴി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ രാധാമോഹന്‍ ആണ് സംവിധാനം. പ്രിയ ഭവാനിശങ്കര്‍ നായികയായെത്തുന്ന ചിത്രത്തില്‍ ചാന്ദ്നി തമിഴരശനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൌതുകവും ഉദ്വേഗവും ഒരേപോലെ ഉണര്‍ത്തുന്നതാണ് പുറത്തെത്തിയ 2.21 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. ട്രെയ്‍ലറിന് യുട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഇന്നലെ പുറത്തെത്തിയ ട്രെയ്‍ലറിന് ഇതിനകം ലഭിച്ചിരിക്കുന്നത് 24 ലക്ഷത്തിലധികം കാഴ്ചകളാണ്.
ALSO READ : തിയറ്ററുകളിലേക്ക് പൃഥ്വിയുടെ 'കുറുവച്ചന്‍'; കടുവ റിലീസ് തീയതി പ്രഖ്യാപിച്ചു
എം ആര്‍ പൊന്‍ പാര്‍ഥിപന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം റിച്ചാര്‍ഡ് എം നാഥന്‍ ആണ്. കാര്‍ക്കിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജ. എഡിറ്റിംഗ് ആന്‍റണി, കലാസംവിധാനം കെ കതിര്‍, സംഘട്ടനം കനല്‍ കണ്ണന്‍, ഏയ്ഞ്ചല്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി മരുതു പാണ്ഡ്യന്‍, ഡോ. ജാസ്മിന്‍ സന്തോഷ്, ഡോ. ദീപ ടി ദുരൈ എന്നിവരാണ് നിര്‍മ്മാണം. ചിത്രത്തിന്‍റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഒടിടിയിലേക്ക് 'അയ്യര്‍'; 'സിബിഐ 5' റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്
മമ്മൂട്ടിയെ (Mammootty) നായകനാക്കി കെ മധു സംവിധാനം ചെയ്‍ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം സിബിഐ 5 (CBI 5) ഒടിടി റിലീസിന്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് പാര്‍ട്നര്‍. ജൂണ്‍ 12 ആണ് ഒടിടി റിലീസ് തീയതി.
ALSO READ : 'ഉറപ്പായും ബ്ലോക്ബസ്റ്റര്‍ ആവും', കമല്‍ഹാസന്‍റെ 'വിക്ര'ത്തിന്‍റെ ആദ്യ റിവ്യൂ
മലയാള സിനിമ ഈ വര്‍ഷം കാത്തിരുന്ന പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു സിബിഐ ഫ്രാഞ്ചൈസിയിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍ (CBI 5). വന്‍ പ്രീ- റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിനു ശേഷം സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ബോധപൂര്‍വ്വം നെഗറ്റീവ് പ്രചരണം നടന്നുവെന്നായിരുന്നു ഇതിനെക്കുറിച്ച് സംവിധായകന്‍ കെ മധുവിന്‍റെ പ്രതികരണം. അതേസമയം ചിത്രം വിജയം നേടിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ആദ്യ 9 ദിനങ്ങളില്‍ നിന്ന് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്.